ഇറാനെതിരെ ഇസ്രായേല്‍ നടത്തുന്ന ആക്രമണം അപലപനീയം; യുദ്ധക്കൊതിക്കെതിരെ ലോകരാജ്യങ്ങള്‍ രംഗത്തുവരണമെന്ന് ജമാഅത്തെ ഇസ്ലാമി ഹിന്ദ് കേരള അമീര്‍

ഇറാനെതിരെ ഇസ്രായേല്‍ നടത്തുന്ന ആക്രമണം അങ്ങേയറ്റം അപലപനീയമാണെന്ന് ജമാഅത്തെ ഇസ്ലാമി ഹിന്ദ് കേരള അമീര്‍ പി. മുജീബ് റഹ്‌മാന്‍. അത് മേഖലയെ കൂടുതല്‍ സംഘര്‍ഷത്തിലേക്ക് നയിക്കും. അന്താരാഷ്ട്ര നിയമങ്ങളെയും ധാരണകളെയും ലംഘിക്കുന്നതാണ് ഇസ്രായേല്‍ നടപടി.

Read more

ഇത് ഇതര അയല്‍രാജ്യങ്ങളെയും അരക്ഷിതമാക്കും. യുദ്ധങ്ങളിലും സംഘര്‍ഷങ്ങളിലും നേട്ടം ആര്‍ക്കായാലും മനുഷ്യരാശിയെ സംബന്ധിച്ച് വേദനാജനകമായിരിക്കും. ഇസ്രായേല്‍ തുടര്‍ന്നുകൊണ്ടിരിക്കുന്ന യുദ്ധക്കൊതിക്കെതിരെ ലോകരാജ്യങ്ങള്‍ രംഗത്തുവരണമെന്നും മുജീബ് റഹ്‌മാന്‍ പുറത്തികക്കിയ പ്രസ്താവനയില്‍ പറയുന്നു.