കാലവര്‍ഷം കേരളത്തില്‍ കലിതുള്ളും; അസാധാരണ ശക്തിയോടെ വെള്ളിയാഴ്ച്ച മഴയെത്തും; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

ജൂണിലെ കാലവര്‍ഷം കേരളത്തിലടക്കം പതിവും കടുക്കുമെന്ന് റിപ്പോര്‍ട്ട്. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ രണ്ടാം ഘട്ട മണ്‍സൂണ്‍ പ്രവചന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ ജൂണില്‍ സാധാരണയേക്കാള്‍ കൂടുതല്‍ ശക്തമായ മഴ ലഭിക്കും. കാലവര്‍ഷം മേയ് 31ന് കേരളത്തില്‍ എത്തുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെ ഇന്ത്യയൊട്ടാകെ 106 ശതമാനം മഴ ലഭിക്കുമെന്നാണ് കരുതുന്നത്. ഉത്തരേന്ത്യയില്‍ 92 മുതല്‍ 108 ശതമാനം വരെ മഴ ലഭിച്ചേക്കും. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ മഴ 94 ശതമാനത്തിന് താഴെയായി കുറയുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

2024 ജൂണ്‍ മുതല്‍ സെപ്തംബര്‍ വരെയുള്ള മഴ സാധ്യതാ കണക്കാണിത്. അതേസമയം ഉത്തരേന്ത്യയില്‍ 92 മുതല്‍ 108 ശതമാനം വരെ മഴ പ്രവചിക്കപ്പെടുന്നുണ്ട്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പക്ഷെ, മഴ 94 ശതമാനത്തിന് താഴെയായി കുറയും.

കാലാവസ്ഥ വകുപ്പിന്റെ പുതുക്കിയ മഴ മുന്നറിയിപ്പ് അനുസരിച്ച് നാളെയും മൂന്ന് ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് പ്രവചിക്കുന്നത്.

ജാഗ്രതയുടെ ഭാഗമായി നാളെപത്തനംതിട്ട, ആലപ്പുഴ, എറണാകുളം എന്നി ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ബുധനാഴ്ചയും വ്യാഴാഴ്ചയും ഈ മൂന്ന് ജില്ലകള്‍ക്ക് പുറമേ കോട്ടയം, തൃശൂര്‍ ജില്ലകളിലും ശക്തമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.