ത്രിവര്‍ണത്തില്‍ വെള്ളം പുറത്തേക്കൊഴുക്കി ഇടുക്കി ഡാം; ദൃശ്യവിസ്മയമൊരുക്കി ടൂറിസം വകുപ്പ്

സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തോട് അനുബന്ധിച്ച് ഇടുക്കി ചെറുതോണി അണക്കെട്ടില്‍ ദൃശ്യവിസമയമൊരുക്കി ഹൈഡല്‍ ടൂറിസം വകുപ്പ്. ഡാമില്‍ നിന്ന് ത്രിവര്‍ണ നിറത്തില്‍ വെള്ളം പുറത്തേക്ക് ഒഴുക്കിവിട്ടുകൊണ്ടാണ് മനോഹരമായ കാഴ്ചയൊരുക്കിയത്.

തുറന്ന ഷട്ടറുകളിലൂടെ പുറത്തേക്ക് ഒഴുകിവരുന്ന വെള്ളത്തിലേക്ക് മൂന്നു നിറത്തിലുള്ള ലൈറ്റുകള്‍ പതിപ്പിച്ചുകൊണ്ടാണ് ഹൈഡല്‍ ടൂറിസം വകുപ്പാണ് ദൃശ്യവിരുന്ന് ഒരുക്കിയത്. സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് നടത്തുന്ന വിവിധ പരിപാടികളുടെ ഭാഗമാണിത്.

ത്രിവര്‍ണത്തില്‍ ജലം ഒഴുകുന്നതിന്റെ ദൃശ്യം ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍ ഫെയ്‌സ്ബുക്കിലൂടെ പങ്കുവെച്ചിരുന്നു.കനത്തമഴയില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് തുറന്ന ഡാമിന്റെ ഷട്ടറുകള്‍ ഇതുവരെ അടച്ചിട്ടില്ല. അതിനാലാണ് ഇത്തരമൊരു കാഴ്ച വിരുന്ന് ഒരുക്കാന്‍ സാധിച്ചത്.