ബലാത്സംഗ കേസിലെ കോടതിവിധിക്ക് പിന്നാലെ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസിൽ നിന്നും പുറത്താക്കിയതിൽ പ്രതികരിച്ച് വടകര എംപി രാഹുൽ മാങ്കൂട്ടത്തിൽ. രാഹുലിനെതിരായ നടപടി കൂട്ടായി ആലോചിച്ചെടുത്തതാണെന്ന് ഷാഫി പറമ്പിൽ പറഞ്ഞു. വ്യക്തിപരമായ സൗഹൃദത്തെ ഞാൻ രാഷ്ട്രീയത്തിൽ കൊണ്ടുവന്നതല്ലെന്നും ഷാഫി പറമ്പിൽ കൂട്ടിച്ചേർത്തു. രാഹുലിനെ പിന്തുണച്ചത് രാഷ്ട്രീയമായി മാത്രമാണെന്നും രാഹുലിനെതിരെ പാർട്ടി തുടക്കത്തിലേ നടപടി എടുത്തുവെന്നും ഷാഫി പറമ്പിൽ വക്തമാക്കി.


