വിസിമാരെ പുറത്താക്കിയ ഹൈക്കോടതി വിധി ചോദ്യം ചെയ്ത് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ സുപ്രീം കോടതിയില്‍. കേരള സാങ്കേതിക സര്‍വകലാശാല, ഡിജിറ്റല്‍ സര്‍വകലാശാല വിസിമാരെ പുറത്താക്കിയ നടപടിയ്‌ക്കെതിരെയാണ് അപ്പീലുമായി ഗവര്‍ണര്‍ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.
ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്യണമെന്നാണ് ഗവര്‍ണര്‍ അപ്പീലില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. താത്കാലിക വിസി നിയമനങ്ങള്‍ക്ക് യുജിസി ചട്ടം പാലിക്കണമെന്നാണ് വാദം. താത്കാലിക വിസിമാരുടെ കാലാവധി ആറ് മാസത്തില്‍ കൂടുതലാകരുതെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നേരത്തെ നിര്‍ദ്ദേശിച്ചിരുന്നു.
Read more
വിദ്യാര്‍ത്ഥികളുടെ താത്പര്യങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നും സ്ഥിര വിസി നിയമനത്തിനുണ്ടാകുന്ന കാലതാമസം സര്‍വകലാശാല നടപടികളെ പ്രതികൂലമായി ബാധിക്കുമെന്നും ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടിയിരുന്നു. സ്ഥിര വിസി നിയമനത്തില്‍ കാലതാമസമുണ്ടാകരുതെന്നും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവില്‍ പറഞ്ഞിരുന്നു.







