ആരോഗ്യവകുപ്പിന്റെ പരിശോധന ഊര്‍ജ്ജിതം; പൊന്നാനിയില്‍ 40 കിലോ പഴകിയ മീന്‍ പിടികൂടി

സംസ്ഥാനത്തുടനീളം ഭക്ഷ്യസുരക്ഷാ പരിശോധന ഊര്‍ജ്ജിതമാക്കി ആരോഗ്യവകുപ്പ്. പൊന്നാനിയില്‍ 40 കിലോയോളം പഴകിയ മീന്‍ പിടികൂടി. നഗരത്തിലെ ഇറച്ചിക്കടകളിലും മത്സ്യ വില്‍പ്പന കേന്ദ്രങ്ങളിലും കഴിഞ്ഞ ദിവസം പരിശോധന നടന്നിരുന്നു.

12 സ്ഥലങ്ങളിലായി നടത്തിയ പരിശോധനയിലാണ് പഴകിയ മത്സ്യങ്ങള്‍ പിടികൂടിയത്. പൊന്നാനി ബസ് സ്റ്റാന്‍ഡ് മുതല്‍ പുതുപൊന്നാനി വരെയുള്ള ഭാഗങ്ങളിലായിരുന്നു പരിശോധന. പഴകിയ മീന്‍ വിപണനം നടത്തിയവര്‍ക്ക് ആരോഗ്യ വിഭാഗം നോട്ടീസ് നല്‍കി.

വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിക്കുന്ന ഇറച്ചി കടകള്‍ക്കും നോട്ടീസ് നല്‍കിയിട്ടുണ്ട്. ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന കടകള്‍ക്ക് ഏഴ് ദിവസത്തിനുള്ളില്‍ ലൈസന്‍സ് എടുക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സ്വാമിനാഥന്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ മുഹമ്മദ് ഹുസൈന്‍, പവിത്രന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.