സീരിയലിൽ സെൻസറിംഗ് ഏർപ്പെടുത്തുമെന്ന് പറഞ്ഞിട്ടില്ല, ബോധപൂർവ്വം തെറ്റിദ്ധാരണ പരത്തുന്നു: സജി ചെറിയാൻ

സീരിയലിൽ സെൻസറിംഗ് ഏർപ്പെടുത്തും എന്ന് താൻ പറഞ്ഞിട്ടില്ലെന്നും പറയാത്ത വിവരങ്ങൾ ബോധപൂർവ്വം തെറ്റിദ്ധാരണ പരത്തുന്ന വിധത്തിലാണ് പ്രചരിക്കുന്നതെന്നും മന്ത്രി സജി ചെറിയാന്‍. അശാസ്ത്രീയവും, പുരോഗമനവിരുദ്ധവും , അന്ധവിശ്വാസവുമായിട്ടുള്ള , ഒരുപാട് സീരിയലുകൾ പ്രത്യക്ഷപ്പെടുന്നുണ്ട്.ഈ വിഷയത്തെ സംബന്ധിച്ചു വിശദമായി ഗവൺമെന്റ് ഗൗരവപൂർവ്വം പരിശോധിക്കും എന്നാണ് പറഞ്ഞതെന്നും സജി ചെറിയാന്‍ വ്യക്തമാക്കി.

സജി ചെറിയാന്റെ പ്രസ്താവന:

ഏഷ്യാനെറ്റ് ചാനലിൽ മന്ത്രിയോട് ചോദിക്കാം എന്ന തത്സമയ കോളിംഗ് പരിപാടിയിൽ പങ്കെടുത്തിരുന്നു.സീരിയലുകളിൽ സെൻസറിംഗ് ഏർപ്പെടുത്തണം എന്ന അഭിപ്രായം ചർച്ചയിൽ വന്നിരുന്നു.
അശാസ്ത്രീയവും, പുരോഗമന വിരുദ്ധവും , അന്ധവിശ്വാസവുമായിട്ടുള്ള , ഒരുപാട് സീരിയലുകൾ പ്രത്യക്ഷപ്പെടുന്നുണ്ട്. ഈ വിഷയത്തെ സംബന്ധിച്ചു വിശദമായി ഗവൺമെന്റ് ഗൗരവപൂർവ്വം പരിശോധിക്കും എന്നാണ് പറഞ്ഞത്.

ഈ ചാനൽ ചർച്ചയ്ക്ക് ശേഷം മാധ്യമങ്ങളുടെ ഭാഗത്തുനിന്ന് വന്ന വാർത്തകൾ ശരിയല്ല. സീരിയലിൽ സെൻസറിംഗ് ഏർപ്പെടുത്തും എന്നു ഞാൻ പറയാത്ത വിവരങ്ങൾ ബോധപൂർവ്വം തെറ്റിദ്ധാരണ പരത്തുന്ന വിധത്തിലാണ് പ്രചരിക്കുന്നത്.