കോഴിക്കോട് നഗരത്തിന്റെ മുഖം മാറ്റാന്‍ സര്‍ക്കാര്‍; 1312.7 കോടി രൂപയുടെ പദ്ധതിക്ക് അംഗീകാരം; 12 റോഡുകള്‍ വികസിപ്പിക്കും; അടിമുടി മാറും

കോഴിക്കോട് സിറ്റി റോഡ് വികസന പദ്ധതി രണ്ടാംഘട്ടത്തിന് അംഗീകാരം നല്‍കി സര്‍ക്കാര്‍. 1312.7 കോടി രൂപയുടെ പ്രവര്‍ത്തനങ്ങളാണ് രണ്ടാംഘട്ടത്തില്‍ ഏറ്റെടുത്തത്. ക്ലസ്റ്ററുകളിലായി 12 റോഡുകളുടെ വികസനമാണ് ഏറ്റെടുക്കുന്നത്.

പദ്ധതിക്കാവശ്യമായ സ്ഥലം ഏറ്റെടുക്കലിന് മാത്രമായി 720.4 കോടി രൂപയാണ് അനുവദിച്ചത്. റോഡുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി 592.3 കോടി രൂപയും നീക്കിവച്ചു. മാളിക്കടവ്തണ്ണീര്‍പന്തല്‍, അരയിടത്തുപാലംഅഴകൊടി ക്ഷേത്രം-ചെറൂട്ടി നഗര്‍, കോതിപാലംചക്കുംക്കടവ്പന്നിയാങ്കര ഫ്ളൈഓവര്‍, പെരിങ്ങളം ജംഗ്ഷന്‍, മൂഴിക്കല്‍കാളാണ്ടിത്താഴം, മിനി ബൈപ്പാസ്പാനത്തുത്താഴം, കരിക്കംകുളംസിവില്‍ സ്റ്റേഷന്‍, മാങ്കാവ്പൊക്കൂന്ന്-പന്തീരങ്കാവ്, രാമനാട്ടുകരവട്ടക്കിണര്‍, കല്ലുത്താന്‍കടവ്മീഞ്ചന്ത, മാനാഞ്ചിറപാവങ്ങാട്, പന്നിയാങ്കരപന്തീരന്‍ങ്കടവ് റോഡുകളാണ് വികസിക്കുന്നത്.

കുടിവെള്ള വിതരണ പൈപ്പ്ലൈനുകള്‍, വൈദ്യുതി, ടെലിഫോണ്‍ ലൈനുകള്‍ ഉള്‍പ്പെടെയുള്ളവയുടെ മാറ്റിസ്ഥാപിക്കല്‍ അടക്കം അടങ്കലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ അറിയിച്ചു.