'സംഘി ചാന്‍സലര്‍ വാപസ് ജാവോ'; എസ്എഫ്‌ഐ ബാനറുകള്‍ നീക്കം ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കി ഗവര്‍ണര്‍

കാലിക്കറ്റ് സര്‍വകലാശാല ക്യാമ്പസില്‍ എസ്എഫ്‌ഐ ഗവര്‍ണര്‍ക്കെതിരെ സ്ഥാപിച്ച ബാനറുകള്‍ നീക്കം ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കോഴിക്കോട്ടെ വിവാഹ ചടങ്ങില്‍ പങ്കെടുത്ത ശേഷം ക്യാമ്പസില്‍ തിരികെ എത്തിയപ്പോഴാണ് ഗവര്‍ണര്‍ ബാനര്‍ നീക്കം ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കിയത്. ഗസ്റ്റ് ഹൗസില്‍ നിന്ന് പുറത്തിറങ്ങി വന്നാണ് ഗവര്‍ണര്‍ ഉദ്യോസ്ഥര്‍ക്കും സര്‍വകലാശാല അധികൃതര്‍ക്കും നിര്‍ദ്ദേശം നല്‍കിയത്.

‘സംഘി ചാന്‍സലര്‍ വാപസ് ജാവോ’, ‘ചാന്‍സലര്‍ ഗോ ബാക്ക്’, ‘മിസ്റ്റര്‍ ചാന്‍സലര്‍ യൂ ആര്‍ നോട്ട് വെല്‍ക്കം’ തുടങ്ങിയ ബാനറുകളാണ് ഗവര്‍ണര്‍ക്കെതിരെയുള്ള പ്രതിഷേധനത്തിന്റെ ഭാഗമായി ക്യാമ്പസിന്റെ വിവിധ ഭാഗങ്ങളില്‍ എസ്എഫ്‌ഐ സ്ഥാപിച്ചിരുന്നത്. കറുത്ത തുണിയില്‍ വെളുത്ത അക്ഷരങ്ങളിലാണ് ബാനറുകള്‍. കേരളത്തിലെ സര്‍വകലാശാലകളുടെ ചാന്‍സലര്‍ കൂടിയായ ഗവര്‍ണറെ ക്യാമ്പസുകളില്‍ പ്രവേശിക്കാന്‍ അനുവദിക്കില്ലെന്ന് കഴിഞ്ഞ ദിവസം എസ്എഫ്ഐ ആഹ്വാനം ചെയ്തിരുന്നു.

ഇതേ തുടര്‍ന്ന് എസ്എഫ്‌ഐയെ വെല്ലുവിളിച്ചാണ് ഗവര്‍ണര്‍ സര്‍വകലാശാലയിലേക്ക് എത്തിയത്. അതേ സമയം ഗവര്‍ണര്‍ക്കെതിരെയുള്ള ഇന്നത്തെ പ്രതിഷേധം ഒഴിവാക്കാന്‍ എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോ നിര്‍ദ്ദേശം നല്‍കിയിരുന്നു. പാണക്കാട് സാദിഖലി ഷിഹാബ് തങ്ങളുടെ മകന്റെ വിവാഹചടങ്ങിന് ഗവര്‍ണര്‍ പോകുന്നതിനാലാണ് ഇന്ന് പ്രതിഷേധം ഒഴിവാക്കിയത്.

വിവാഹ ചടങ്ങില്‍ സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെ പങ്കെടുക്കുന്നതിനാലാണ് ഇന്നത്തെ പ്രതിഷേധം ഒഴിവാക്കിയത്. എന്നാല്‍ നാളെ ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധം ശക്തമാക്കാനാണ് എസ്എഫ്ഐ തീരുമാനം. ഭാരതീയ വിചാര കേന്ദ്രവും കാലിക്കറ്റ് സനാതനധര്‍മ പീഠം ചെയറും സംഘടിപ്പിക്കുന്ന ശ്രീ നാരായണഗുരു ധര്‍മ പ്രചാരം എന്ന സെമിനാറില്‍ നാളെ ഗവര്‍ണര്‍ പങ്കെടുക്കുന്നുണ്ട്.

Latest Stories

അസാധാരണ മികവുള്ള കളിക്കാരനാണ് അവൻ, ഞാൻ അദ്ദേഹത്തിന്റെ ഫാൻ ബോയ്; ഇന്ത്യൻ താരത്തെ ഇഷ്ട ക്രിക്കറ്ററായി തിരഞ്ഞെടുത്ത് ഉസൈൻ ബോൾട്ട്

ചക്രവാതചുഴി; സംസ്ഥാനത്ത് അതിശക്തമായ മഴ മുന്നറിയിപ്പ്, ഇന്ന് അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട്

പഴയ പോലെ യുവതാരം അല്ല നീ ഇപ്പോൾ, ലോകകപ്പ് അവസാന അവസരമായി കണ്ട് ഏറ്റവും മികച്ചത് നൽകുക; ഗൗതം ഗംഭീർ സഞ്ജുവിന് നൽകുന്ന ഉപദേശം ഇങ്ങനെ

പന്തീരാങ്കാവ് ​ഗാർഹിക പീഡനം; രാഹുൽ ​ഗോപാലിനായി ഇന്റർപോൾ ബ്ലൂ കോർണർ നോട്ടീസ്, മുഴുവൻ ബാങ്ക് അക്കൗണ്ടുകളും മരവിപ്പിക്കാൻ നീക്കം

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ചികിത്സാ പിഴവ്; അസോസിയേറ്റ് പ്രൊഫസര്‍ക്കെതിരെ പൊലീസ് കേസെടുത്തു

രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ ഇടിമിന്നലേറ്റ് 11 മരണം; രണ്ട് പേര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍

അമീബിക് മസ്തിഷ്‌ക ജ്വരം; നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടികളുടെ പരിശോധനഫലം നെഗറ്റീവ്

വിരലിന് പകരം നാവില്‍ ശസ്ത്രക്രിയ; മെഡിക്കല്‍ കോളേജ് അസോസിയേറ്റ് പ്രൊഫസര്‍ക്ക് സസ്‌പെന്‍ഷന്‍

രാമക്ഷേത്രത്തിന് പിന്നാലെ സീതാ ക്ഷേത്രം; സീതാമഢില്‍ പുതിയ പ്രഖ്യാപനവുമായി അമിത്ഷാ

സീതാമഡിയില്‍ സീതാ ക്ഷേത്രം, ബിഹാര്‍ ജനതയ്ക്ക് ഷായുടെ 'വന്‍ വാഗ്ദാനം'; രാമന് ശേഷം ഇനി സീതാ, അമ്പല വാഗ്ദാനം തന്നെ അമിത് ഷായുടെ രാഷ്ട്രീയം