ഗവര്‍ണറുടെ ഫെയ്‌സ്ബുക്ക് പേജ് ഹാക്ക് ചെയ്തു

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ഫെയ്‌സ്ബുക്ക് പേജ് ഹാക്ക് ചെയ്തു. കേരള ഗവര്‍ണറുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ഹാക്ക് ചെയ്യപ്പെട്ട വിവരം രാജ് ഭവന്‍ അറിയിച്ചത്. ഇക്കാര്യം ചൂണ്ടിക്കാട്ടി രാജ്ഭവന്‍ സൈബര്‍ സെല്ലിന് പരാതി നല്‍കി.

”ഇന്ന് രാവിലെ മുതല്‍ എന്റെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്യപ്പെട്ടിരിക്കുകയാണ്. വിഷയം ഫെയ്‌സ്ബുക്കിന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്, പേജ് പുനസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്” എന്ന് ട്വിറ്റര്‍ പോസ്റ്റില്‍ ഗവര്‍ണര്‍ക്ക് വേണ്ടി രാജ് ഭവന്‍ പിആര്‍ഒ ട്വീറ്റ് ചെയ്തിരിക്കുന്നത്.