സർക്കാർ നൽകി വന്നിരുന്ന സഹായധനം നിർത്തലാക്കി; ചൂരൽമല ഉരുൾപൊട്ടൽ ദുരന്ത ബാധിതർ ദുരിതത്തിൽ

വയനാട് ചൂരൽമല ഉരുൾപൊട്ടൽ ദുരന്ത ബാധിതർക്ക് സർക്കാർ നൽകി വന്നിരുന്ന സഹായധനം നിർത്തലാക്കിയതോടെ ദുരിതത്തിലായി ദുരന്ത ബാധിതർ. 9000 രൂപ ആയിരുന്ന സഹായധനം സർക്കാർ നിർത്തലാക്കിയതോടെ ഇനി എന്ത് ചെയ്യുമെന്ന ആശങ്കയിലാണ് ദുരിത ബാധിതർ. എല്ലാം നഷ്ടപ്പെട്ടവർക്ക് ഏക കൈത്താങ്ങായിരുന്നു ആ സഹായധനം. ടൗൺഷിപ്പിന്റെ നിർമ്മാണം പൂർത്തിയാക്കി, ദുരന്ത ബാധിതർ സാധാരണ ജീവിതത്തിലേക്ക് മടങ്ങുവരെ അവരുടെ സംരക്ഷണം സർക്കാർ ഏറ്റെടുത്തിരുന്നു.

ഉരുൾപൊട്ടലിൽ ജീവിതോപാധി നഷ്ടപ്പെട്ടവർക്ക് ആണ് മാസം 9000 നൽകിയിരുന്നത്. മൂന്ന് മാസം പ്രഖ്യാപിച്ച സഹായം വിമർശനം ഉയർന്നതിനെ തുടർന്ന് ഡിസംബർ വരെ നീട്ടിയിരുന്നു. ദുരന്ത ബാധിതർ പലർക്കും കൃത്യമായ വരുമാനം ഇല്ലാത്തതിനാൽ ധന സഹായം തുടർന്നും നീട്ടണം എന്ന് ആവശ്യം. ആയിരത്തോളം ദുരന്തബാധിതർക്കാണ് 9000 രൂപ കൈത്താങ്ങായിരുന്നത്. മാതൃകാ പരമായ പുനരധിവാസം വാഗ്ദാനം ചെയ്തായിരുന്നു സഹായധനം പ്രഖ്യാപിച്ചത്.

അതേസമയം മരിച്ചുപോയവരേക്കാളും കഷ്ടത്തിലാണ് ജീവിച്ചിരിക്കുന്നവർക്കെന്നാണ് ദുരിതബാധിതർ പറയുന്നത്. കച്ചവട സ്ഥാപനങ്ങൾക്കും സർക്കാരിൽ നിന്ന് നഷ്ടപരിഹാരം ലഭിച്ചിട്ടില്ലെന്നാണ് ദുരിത ബാധിത മേഖലയിലെ കച്ചവട സ്ഥാപന ഉടമകളും പ്രതികരിക്കുന്നത്. ആറ് മാസത്തിനുള്ളിൽ പുനരധിവാസമെന്ന് പ്രഖ്യാപിച്ചായിരുന്നു സർക്കാർ ധനസഹായം പ്രഖ്യാപിച്ചത്. എന്നാൽ പുനരധിവാസ പാക്കേജ് പൂർത്തിയായില്ല.

Latest Stories

'നിതീഷിനെ പുറത്താക്കി ആ വെടിക്കെട്ട് ബാറ്റ്സ്മാനെ തിരഞ്ഞെടുക്കണമായിരുന്നു'; തുറന്നടിച്ച് മുൻ ഇന്ത്യൻ താരം

'കിതച്ച് കിതച്ച്...കുതിച്ച് കുതിച്ച് മുന്നോട്ട് തന്നെ'; സ്വര്‍ണവില വീണ്ടും ഉയര്‍ന്നു, പവന് 1,05,440

രാഹുല്‍ മാങ്കൂട്ടത്തില്‍ അഴിക്കുള്ളില്‍ തന്നെ; മൂന്നാം ബലാല്‍സംഗ കേസിലെ ജാമ്യാപേക്ഷ തിരുവല്ല മജിസ്‌ട്രേറ്റ് കോടതി തള്ളി

'ഓപ്പറേഷൻ ഷോർട്ട് സർക്യൂട്ട്'; കെഎസ്ഇബി ഓഫീസുകളിൽ മിന്നൽ പരിശോധന, ഉദ്യോഗസ്ഥരിൽ നിന്ന് 16.50 ലക്ഷം രൂപ പിടിച്ചെടുത്തു

ശ്വാസംമുട്ടുന്ന രാജ്യം: “വികസിത് ഭാരത്” എന്ന വികസനത്തിന്റെ ശ്വാസകോശ ശവപ്പുര

'പെണ്‍കുട്ടിയ്ക്ക് മറ്റൊരു ബന്ധമുണ്ടെന്ന് 16കാരന്‍ സംശയിച്ചു, തർക്കം കൊലപാതകത്തിൽ കലാശിച്ചു'; മലപ്പുറത്തെ 14 വയസുകാരിയുടെ കൊലപാതകത്തിൽ ഞെട്ടിക്കുന്ന കണ്ടെത്തൽ

രാഹുൽ ദ്രാവിഡിനെ പോലെയാണ് കെ എൽ രാഹുൽ, ഏത് റോളിലും അവൻ തകർക്കും: മുഹമ്മദ് കൈഫ്

കല്ലമ്പലത്ത് ടൂറിസ്റ്റ് ബസ്സ് മറിഞ്ഞുണ്ടായ അപകടം; ഡ്രൈവര്‍ ഉറങ്ങിപ്പോയതെന്ന് സംശയം, അഞ്ച് പേരുടെ നില ഗുരുതരം

ജഡേജ ഇപ്പോഴും ഏകദിന ടീമിൽ തുടരുന്നു, എനിക്ക് അതിൽ അതിശയമാണ്: ഇർഫാൻ പത്താൻ

മോനെ സഞ്ജയ്, കോഹ്‌ലിക്കെതിരെ സംസാരിച്ചവർക്കൊക്കെ അവൻ ബാറ്റ് കൊണ്ട് മറുപടി കൊടുത്തിട്ടേയുള്ളു, അത് ഓർമ്മയുണ്ടാകണം: ഹർഭജൻ സിങ്