'തൊട്ടാൽ പൊള്ളും പൊന്ന്'; എൺപതിനായിരം കടന്ന് സ്വർണവില, ഗ്രാമിന് പതിനായിരം കടന്നു

ചരിത്രത്തിൽ ആദ്യമായി സ്വർണവില എൺപതിനായിരം കടന്നു. ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില 80,880 രൂപയിലെത്തി. ഒരൊറ്റ ദിവസംകൊണ്ട് 1000 രൂപയാണ് പവന് കൂടിയത്. അതേസമയം ഒരു ഗ്രാം സ്വർണത്തിന്റെ വില 10,000 പിന്നിട്ട് 10,110 രൂപയുമായി. തുടർച്ചയായി റെക്കോർഡ് കുതിപ്പാണ് സ്വർണവിലയിൽ ഉണ്ടായിരിക്കുന്നത്.

ഇന്നലെ രാവിലെ സ്വർണവില ഗ്രാമിന് 10 രൂപ കുറയുകയും ഉച്ചക്ക്ശേഷം 50 രൂപ വർധിക്കുകയും ചെയ്തിരുന്നു. 2022 ഡിസംബർ 29ന് 5005 രൂപ ഗ്രാമിനും 40040 രൂപ പവനും വിലയായിരുന്നു. അന്ന് അന്താരാഷ്ട്ര സ്വര്‍ണ വില 1811 ഡോളറിൽ ആയിരുന്നു. രൂപയുടെ വിനിമയ നിരക്ക് 82.84 ലായിരുന്നു. മൂന്നുവർഷത്തിനുള്ളിലാണ് സ്വർണവില ഇരട്ടിയായി ഗ്രാമിന് 10000 രൂപ കടക്കുന്നത്.

അതേസമയം ഭൗമരാഷ്ട്ര സംഘർഷങ്ങൾ, യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിന്റെ നികുതി നയം, യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്ക് കുറയ്ക്കുമെന്ന സൂചനകൾ തുടങ്ങിയ കാരണങ്ങളെല്ലാം സ്വർണം സുരക്ഷിതമായ നിക്ഷേപം എന്ന നിലയിൽ ഉപഭോക്താക്കളുടെ ആത്മവിശ്വാസം വർധിക്കുന്നതാണ് വില വർധനവിന്റെ പ്രധാന കാരണം.

Read more