സ്വകാര്യ ബസിലൂടെ വിദേശമദ്യക്കടത്ത്; വടകരയില്‍ ഐസക് ന്യൂട്ടണ്‍ അറസ്റ്റില്‍

സ്വകാര്യ ബസിലൂടെ വിദേശമദ്യം കടത്താന്‍ ശ്രമിച്ച ഇതരസംസ്ഥാന തൊഴിലാളി അറസ്റ്റില്‍. പശ്ചിമബംഗാള്‍ അമിത്പുര്‍ സ്വദേശി ഐസക് ന്യൂട്ടനാണ് അറസ്റ്റിലായത്.വടകരയിലെ അഴിയൂര്‍ ചെക്കപോസ്റ്റിലെ വാഹന പരിശോധനക്കിടെയിലാണ് ഇയാളെ പിടികൂടിയത്.

40 കുപ്പി വിദേശമദ്യവുമാണ് ഇയാള്‍ കടത്താന്‍ ശ്രമിച്ചത്. വടകര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റിന് മുമ്പാകെ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റമാന്‍ഡ് ചെയ്തു.

പ്രിവന്റീവ് ഓഫീസര്‍ ജയരാജ്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ സാവിഷ്, അനൂപ്, ലിനീഷ് എന്നിവരാണ് പരിശോധനാ സംഘത്തിലുണ്ടായിരുന്നത്.