എഫ്സിആർഎ ചട്ടഭേദഗതി; ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ ഹനിക്കുന്നതെന്ന് കെ സി വേണുഗോപാൽ, പിൻവലിക്കണമെന്ന് ആവശ്യം

എഫ്സിആർഎ ചട്ടഭേദഗതി പിൻവലിക്കണമെന്ന് കെ സി വേണുഗോപാൽ എംപി. ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ ഹനിക്കുന്നതാണെന്ന് കെ സി വേണുഗോപാൽ പറഞ്ഞു. ഇതുസംബന്ധിച്ച് കെ സി വേണുഗോപാൽ പ്രധാനമന്ത്രിക്ക് കത്തയച്ചു. അതേസമയം പ്രതിഷേധം ഉയരുമ്പോഴും നിലവിലെ നിയമത്തിലെ പുതിയ ഭേദഗതി പിൻവലിക്കില്ല എന്ന നിലപാടിൽ കേന്ദ്രസർക്കാർ ഉറച്ചുനിൽക്കുകയാണ്. ആരെയും ലക്ഷ്യം വെച്ചല്ല ഭേദഗതിയെന്നാണ് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കുന്നത്. പാർലമെൻറ് സമ്മേളനത്തിൽ ചട്ട ഭേദഗതി എതിർക്കുന്നതിൽ ഇന്ത്യ സഖ്യം ആലോചന നടത്തും.