തകരാറുകൾ പരിഹരിച്ചു, തിരുവനന്തപുരത്ത് കുടുങ്ങിയ ബ്രിട്ടീഷ് യുദ്ധവിമാനം അടുത്തയാഴ്ച മടങ്ങും

ബ്രിട്ടീഷ് യുദ്ധവിമാനമായ എഫ്-35 ബിയുടെ സാങ്കേതിക തകരാറുകൾ പരിഹരിച്ചു. വിമാനം അടുത്തയാഴ്‌ച തിരുവനന്തപുരത്ത് നിന്ന് പറത്തിക്കൊണ്ടുപോകും. ബ്രിട്ടണിലെ നാവികസേനാ മേധാവിയുടെ അനുമതി ലഭിച്ചാലുടൻ വിമാനം കൊണ്ടുപോകുന്നതിൽ തീരുമാനമാകും.

അറബിക്കടലിലെ സൈനികാഭ്യാസത്തിനിടെ, ഇന്ധനക്കുറവ് ഉണ്ടായതിനെത്തുടർന്നാണ് ജൂൺ 14ന് യുദ്ധവിമാനം തിരുവനന്തപുരത്തിറക്കിയത്. വിമാനത്തിലുണ്ടായിരുന്ന ഹൈഡ്രോളിക് സംവിധാനത്തിൻ്റെയും ഓക്‌സിലയറി പവർ യൂണിറ്റിന്റെയും തകരാറുകളാണ് ആദ്യം പരിഹരിച്ചത്. തുടർന്ന് ചാക്കയിലെ ഹാങ്ങറിൽ നിന്ന് പുറത്തിറക്കി എൻജിൻ്റെ ക്ഷമത പരിശോധിച്ച് ഉറപ്പാക്കി.

വിമാനം പറത്തിക്കൊണ്ടുപോകുന്നതിനുള്ള എൻജിന്റെ ക്ഷമതാപരിശോധനയാണ് ഹാങ്ങറിലുള്ള സാൻഡ് ബ്ലാസ്റ്റ് സംവിധാനത്തിന്റെ സഹായത്തോടെ നടത്തിയത്. ഇത് വിജയകരമായി പൂർത്തിയാക്കിയതോടെ വിമാനം പറത്തിക്കൊണ്ടുപോകാനുള്ള തയ്യാറെടുപ്പുകൾ തുടങ്ങി. അറ്റകുറ്റപ്പണിക്കെത്തിച്ചിരുന്ന സാങ്കേതികോപകരണങ്ങൾ തിരികെ കൊണ്ടുപോകുന്നതിനായി ബ്രിട്ടണിന്റെ സി-17 ഗ്ലോബ് മാസ്റ്റർ വിമാനം ബുധനാഴ്‌ച തിരുവനന്തപുരത്തെത്തും.

Latest Stories

ശബരിമല യുവതി പ്രവേശനം: സുപ്രീം കോടതിയില്‍ എന്‍എസ്എസ് വാദത്തിനെതിരെ ദേവസ്വം ബോര്‍ഡ്; ജാതി, വര്‍ഗം, ലിംഗഭേദം എന്നിവയുടെ അടിസ്ഥാനത്തിലുള്ള വിലക്ക് ശരിയല്ല

ഹോര്‍മൂസ് കടക്കാനാകാതെ ഇറാനിലേക്കുള്ള കപ്പലുകള്‍, യുഎസ് ഉപരോധം മറികടന്ന് നീങ്ങല്‍ സാധ്യമല്ല; ചൈനീസ് കപ്പല്‍ റിച്ച് സ്റ്റാറിയും തിരികെ മടങ്ങി

ഇക്കൊല്ലത്തെ മണ്‍സൂണ്‍ പതിവിലും കുറവായിരിക്കും, എല്‍ നിനോ പ്രതിഭാസം മഴയുടെ ശക്തിയും തോതും കുറയ്ക്കും; ആഗോള മഴപ്പാത്തി അനകൂലമായാല്‍ മഴ പെയ്തിറങ്ങും

ഇറാനുമായുള്ള യുദ്ധം ഏതാണ്ട് അവസാനിക്കാറായി എന്ന് ട്രംപ്; 'ഇപ്പോള്‍ തന്നെ അവിടെനിന്ന് ഇറങ്ങിയാല്‍ ആ രാജ്യം പുനര്‍നിര്‍മിക്കാന്‍ അവര്‍ക്ക് 20 വര്‍ഷമെടുക്കും, ഞങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടില്ല'

അവസാന മുന്നറിയിപ്പ്: ബംഗാൾ തിരഞ്ഞെടുപ്പ് ഇടതുപക്ഷത്തോട് പറയുന്നത്

ബിഹാറിന് ആദ്യ ബിജെപി മുഖ്യമന്ത്രി, സമ്രാട്ട് ചൗധരി ബിഹാറിന്റെ 21ാമത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു; ലാലുവിന്റെ ആര്‍ജെഡിയില്‍ തുടങ്ങി നിതീഷിന്റെ ജെഡിയു വഴി ബിജെപിയിലെത്തിയ നേതാവ്

യുഎസ്- ഇറാന്‍ ചര്‍ച്ച നടന്ന പഞ്ചനക്ഷത്ര ഹോട്ടലിലെ ബില്ല് പാകിസ്ഥാന്‍ അടച്ചില്ല; കാശ് ചോദിച്ച് ഉടമ രംഗത്ത് എത്തിയതോടെ പാക് സര്‍ക്കാരിന് മാനക്കേട്

“ഒരു ക്ലിക്ക്, ഒരു കടം, ഒരു അപമാനം, ഒരു മരണം” — ഡിജിറ്റൽ വായ്പകളുടെ ഇരുണ്ട രാഷ്ട്രീയം

നിതിന്‍ രാജിന്റെ മരണം: കാരണക്കാരായ കോളേജ് അധികൃതര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ നിര്‍ദ്ദേശിച്ച് ഗവര്‍ണര്‍; ആരോഗ്യ സര്‍വ്വകലാശാല അന്വേഷണ സമിതി നാളെ കോളേജില്‍ തെളിവെടുപ്പ് നടത്തും

കണികാണുന്നതിനിടെ മോഷണം, പന്തളം കൊട്ടാരത്തില്‍ നിന്ന് കാണിപ്പൊന്ന് മോഷണം പോയി; കൊട്ടാരം കുടുംബാംഗമാണെന്ന് പറഞ്ഞെത്തിയ ആള്‍ അയ്യപ്പന്റെ കാണിപ്പൊന്നുമായി മുങ്ങി