തിരുവനന്തപുരം വിമാനത്താവളത്തില്‍ തൊഴിലാളി സമരം; വിമാന സര്‍വീസുകള്‍ താറുമാറായി, യാത്രക്കാര്‍ പെരുവഴിയില്‍; ബദല്‍ സംവിധാനം ഒരുക്കിയെന്ന് അദാനി ഗ്രൂപ്പ്

തിരുവനന്തപുരം  ഇന്റര്‍ നാഷണല്‍ വിമാനത്താവളത്തിലെ പ്രവര്‍ത്തനത്തെ താറുമാറാക്കി ജീവനക്കാരുടെ സമരം. ഇന്നലെ രാത്രി തുടങ്ങിയ പ്രതിഷേധം തിരുവനന്തപുരം വിമാനത്താവളത്തിലെ സര്‍വീസുകള്‍ താറുമാറാക്കി. വിമാനങ്ങളില്‍ വന്നിറങ്ങിയ യാത്രക്കാരെയും സമരം പ്രതികൂലമായി ബാധിച്ചു.

എയര്‍ഇന്ത്യ സാറ്റ്‌സിലെ കരാര്‍ തൊഴിലാളികളാണ് പണിമുടക്കിന് നേതൃത്വം നല്‍കുന്നത്. ശമ്പള പരിഷ്‌കാരവും ബോണസും ആവശ്യപ്പെട്ടാണ് ജീവനക്കാര്‍ സമരം പ്രഖ്യാപിച്ചിരിക്കുന്നത്. . ഇവിടുത്തെ സംയുക്ത തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തിലാണ് പണിമുടക്ക് നടത്തിയത്.

Read more

സമരം വിമാനത്താവളത്തിന്റെ പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചു. സര്‍വീസുകള്‍ തടസപ്പെടാതിരിക്കാന്‍ ബദല്‍ സംവിധാനം ഒരുക്കിയിട്ടുണ്ടെന്നാണ് അദാനി ഗ്രൂപ്പ് അറിയിച്ചു.