പ്രളയബാധിതര്‍ക്കുള്ള സഹായം അടുത്ത മാസം ഏഴിനകം വിതരണം ചെയ്യും

പ്രളയബാധിതര്‍ക്കുള്ള സഹായം അടുത്തമാസം ഏഴിനകം വിതരണം ചെയ്യാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇത്തവണ സാലറി ചലഞ്ച് ഉണ്ടാവില്ല. സര്‍ക്കാരിന്റെ ഓണാഘോഷ പരിപാടികള്‍ മാറ്റിവെയ്ക്കില്ല. ആര്‍ഭാടങ്ങളില്ലാതെ പരിപാടി നടത്താനാണ് തീരുമാനം. ദേശീയ ഗെയിംസില്‍ മെഡല്‍ നേടിയ 83 പേര്‍ക്ക് ജോലി നല്‍കാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി.

ഇതില്‍ സ്വര്‍ണ മെഡല്‍ ജേതാക്കള്‍ക്ക് നേരത്തെ നിയമനം നല്‍കിയിരുന്നു. കഴിഞ്ഞ വര്‍ഷത്തെ പോലെ തന്നെ ബോണസ് നല്‍കാന്‍ മന്ത്രിസഭായോഗത്തില്‍ തീരുമാനമായി. എന്നാല്‍ ഉല്‍സവബത്തയില്‍ തീരുമാനമായില്ല.