ജോലി ഇഡിയുടെതും കൂലി ബിജെപിയുടെതും, ഇഡി പ്രവര്‍ത്തിക്കുന്നത് കേന്ദ്രസര്‍ക്കാരിന്റെ ജോലിക്കാരനെ പോലെ: എംവി ഗോവിന്ദന്‍

കേന്ദ്രസർക്കാരിൻ്റെ കൂലി ജോലിക്കാരനെ പോലെയാണ് ഇഡി പ്രവർത്തിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ജോലി ഇഡിയുടെതും കൂലി ബിജെപിയുടെതുമെന്ന അവസ്ഥയാണ് ഇപ്പോൾ ഉള്ളത്. കേന്ദ്ര ഏജൻസികളുടെയെല്ലാം ഇപ്പോഴത്തെ അവസ്ഥ ഇതാണെന്നും എംവി ഗോവിന്ദൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ഇഡി യുടെ പേരിൽ ബിജെപി ഭീഷണിപ്പെടുത്തി പണംപിരിക്കുകയാണ്. കെജ്രിവാളിന്റെ്റെ അറസ്റ്റ് ഇതിന് ഉദാഹരണമാണ്. മദ്യ വ്യാപാരിയായ ശരത് ചന്ദ്ര റെഡ്ഡിയുടെ മൊഴിയിലാണ് കെജ്‌രിവാളിന്റെ്റെ അറസ്റ്റ് നടന്നത്. ആദ്യം കെജ്‌രിവാളിനെ അറിയില്ലെന്ന് പറഞ്ഞ റെഡ്ഡി പിന്നീട് മൊഴിമാറ്റി. ഇതുവഴി ജാമ്യം ലഭിക്കുകയും ചെയ്‌തു. ശരത് ചന്ദ്ര റെഡ്ഡി വഴിയും കോടികളുടെ തിരഞ്ഞെടുപ്പ് ബോണ്ട് ബിജെപിക്ക് കിട്ടി.

കെജ്‌രിവാളിന്റെ്റെ അറസ്റ്റിൽ ലോക രാജ്യങ്ങൾക്ക് മുന്നിൽ ഇന്ത്യ അപമാനിതമാവുകയാണ്. രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിയാണ് ഇലക്ടറൽ ബോണ്ട്. ഇതിൽ ബിജെപിക്കൊപ്പം തന്നെ കോൺഗ്രസിനും പങ്കുണ്ട്. 8251 കോടി ബിജെപിക്ക് കിട്ടിയപ്പോൾ 1952 കോടിയാണ് കോൺഗ്രസിന് കിട്ടിയത്. എന്നിട്ടാണ് ഇപ്പോൾ ബസ്സിന് പോവാൻ കാശില്ലെന്ന് അവർ പറയുന്നതെന്നും കിട്ടയ കോടികൾ എവിടെപ്പോയെന്നും എംവി ഗോവിന്ദൻ ചോദിച്ചു. സാൻ്റിയാഗോ മാർട്ടിന്റെ കയ്യിൽനിന്നുവരെ കോൺഗ്രസ് പണം സ്വീകരിച്ചു. കള്ളപ്പണക്കാരിൽ നിന്നും കുറ്റവാളികളിൽ നിന്നും പണം പരിച്ചുവെന്നും എംവി ഗോവിന്ദൻ ആരോപിച്ചു.