ശാസ്തമംഗലം എൻ.എസ്.എസ് ഓഫീസിനു നേരെ ചാണകമേറ്

ശാസ്തമംഗലം എൻഎസ്എസ് ഓഫീസിനു നേരെ ചാണകമെറിഞ്ഞു. മദ്യപിച്ചെത്തിയ കോണ്‍ഗ്രസ് പ്രവർത്തകനാണ് ചാണമെറിഞ്ഞതെന്ന് മ്യൂസിയം പൊലീസ് പറഞ്ഞതായി ഏഷ്യാനെറ്റ് റിപ്പോർട്ട് ചെയ്തു. ശാസ്തമംഗലം സ്വദേശിയായ മധുസൂദനനെ പൊലീസ് പിടികൂടി. ഓഫീസിന് രാവിലെ മുതൽ പൊലീസ് സംരക്ഷണമുണ്ടായിരുന്നു. ഇതിനിടെയാണ് മദ്യപിച്ചെത്തിയാള്‍ ചാണകമെറി‍ഞ്ഞത്. ഇയാളെ ഉടൻ പിടികൂടി സ്റ്റേഷനിലേക്ക് കൊണ്ടുപോയി.