പബ്ലിക് റിലേഷന്‍സ് കൗണ്‍സില്‍ ഓഫ് ഇന്ത്യ ഗവേര്‍ണിംഗ് കൌണ്‍സില്‍ ചെയര്‍മാനായി ഡോ ടി വിനയകുമാറിനെ നിയമിച്ചു; പദവിയിലെത്തുന്ന ആദ്യ മലയാളി

പബ്ലിക് റിലേഷന്‍സ് കൌണ്‍സില്‍ ഓഫ് ഇന്ത്യ ( PRCI ) ഗവേര്‍ണിങ് കൌണ്‍സില്‍ ചെയര്‍മാനായി ഡോ ടി വിനയകുമാറിനെ നിയമിച്ചു. പിആര്‍സിഐ മുന്‍ ദേശീയ പ്രസിഡന്റായ വിനയകുമാര്‍ ഈ സ്ഥാനത്ത് എത്തുന്ന ആദ്യ മലയാളിയാണ്.
കൊച്ചിയിലെ ഗൈഡ് അഡ്വര്‍ട്ടിസിങ് & പി ആര്‍ സ്ഥാപകനും സീനിയര്‍ പാര്‍ട്ണറും, കോമ് വെര്‍ട്ടിക്ക ചെയര്‍മാനും ആണ് കഴിഞ്ഞ 46 വര്‍ഷങ്ങളായി പബ്ലിക് റിലേഷന്‍ രംഗത്ത് പ്രവര്‍ത്തിക്കുന്ന വിനയകുമാര്‍.

പബ്ലിക് റിലേഷന്‍സ് കൗണ്‍സില്‍ ഓഫ് ഇന്ത്യ ഗവേര്‍ണിങ് കൗണ്‍സിലിന്റെ പുതിയ ഡയറക്ടര്‍മാരായി ചിന്മയി പ്രവീണ്‍, കെ. രവീന്ദ്രന്‍, അരിജിത് മജുംദാര്‍, ഡോ ബി കെ രവി, രവി മഹാപത്ര ടി എസ് ലത, സി ജെ സിംഗ് എന്നിവരെ നിയമിച്ചു. എം ബി ജയറാം, ശ്രീനിവാസ് മൂര്‍ത്തി, ഗീത ശങ്കര്‍, എസ് നരേന്ദ്ര, ഡോ കെ ആര്‍ വേണുഗോപാല്‍ എന്നിവര്‍ ഡയറക്ടര്‍മാരായി തുടരും.

പ്രശാന്ത് വേണുഗോപാല്‍ ആണ് പുതിയ YCC ( യങ് കമ്മ്യൂണിക്കേറ്റര്‍സ് ക്ലബ്ബ്) ചെയര്‍മാന്‍. പശുപതി ശര്‍മ്മ നാഷണല്‍ എക്‌സിക്യൂട്ടീവിന്റെ സെക്രട്ടറി ജനറലും, യൂ എസ് കുട്ടി സീനിയര്‍ വൈസ് പ്രസിഡന്റും ആണ്. ഇന്ത്യയിലെ കമ്മ്യൂണിക്കേഷന്‍ രംഗത്തുള്ള പ്രൊഫഷനലുകളുടെ ഏറ്റവും വലിയ സംഘടനകളില്‍ ഒന്നായ പി ആര്‍ സി ഐ 2004 ലാണ് എം ബി ജയറാമിന്റെ നേതൃത്വത്തില്‍ രൂപം കൊണ്ടത്. ഇപ്പോള്‍ കൊച്ചിയിലടക്കം ഇന്ത്യയിലാകെ 60 ചാപ്ടറുകള്‍ ഉണ്ട്.

Latest Stories

ഇന്ത്യയ്ക്ക് ഇന്ന് വേണ്ടത് വ്യക്തികളുടെ പോരാട്ടമല്ല, ആശയങ്ങളുടെ ഐക്യം

'നോ' പറയേണ്ടിടത്ത് അത് പറയാൻ കുട്ടികൾക്ക് ശക്തിയുണ്ടാകണം, പ്രതിസന്ധികളിൽ ധൈര്യം കൈവിടാതെ മുന്നോട്ട് പോകാൻ കഴിയണം: മന്ത്രി ബിന്ദു കൃഷ്ണ

പബ്ലിക് റിലേഷന്‍സ് കൗണ്‍സില്‍ ഓഫ് ഇന്ത്യ (PRCI) പ്രഥമ 'നെക്സ്റ്റ്‌ജെന്‍ ഗവേണന്‍സ് അവാര്‍ഡുകള്‍ 2026' പ്രഖ്യാപിച്ചു; പൗരകേന്ദ്രീകൃത നഗര ഭരണനിര്‍വഹണത്തിലെ മികവിന് ബംഗളൂരു ഡെവലപ്മെന്റ് അതോറിറ്റിക്ക് പുരസ്‌കാരം

സിഎംആർഎൽ-എക്‌സാലോജിക് കേസ്: അന്വേഷണം പിണറായി വിജയനിലേക്ക്; തെളിവ് ലഭിച്ചാൽ സമൻസ് അയക്കും

നാളെ മുതല്‍ കാലവര്‍ഷം ശക്തമാകും; നാലു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

പെട്രോൾ, ഡീസൽ വില ഉടൻ കുറയ്ക്കാൻ സാധ്യതയില്ല; എൽപിജി വിലയിൽ കുറവ് വന്നേക്കാമെന്ന് റിപോർട്ടുകൾ

ബഡ്ജറ്റിൽ മധ്യതിരുവിതാംകൂറിനെ അവഗണിച്ചു; മുഖ്യമന്ത്രി കുപ്രസിദ്ധൻ ആവുകയാണ് : മുൻ മന്ത്രി വി. എൻ. വാസവൻ

അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പ്; ചമ്പത് റായ് രാജിവെച്ചെന്ന വാർത്ത നിഷേധിച്ച് വിഎച്ച്പി

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ഒൻപതാം പ്രതിയുടെ ജാമ്യം റദ്ദാക്കാൻ ഹൈക്കോടതിയെ സമീപിച്ച് ഇഡി

ഏഴരപ്പൊന്നാനയുടെ സ്വർണശുദ്ധി പരിശോധിച്ച് ഉറപ്പ് വരുത്താൻ നിർദേശം നൽകി ഹൈക്കോടതി; അറ്റകുറ്റപ്പണിക്കിടെ സ്വർണപ്പാളി മാറ്റിയെന്ന ഭക്തന്റെ പരാതിയിൽ ഉത്തരവ്