പാടാന്‍ പറയരുത്... പ്രളയമാണ്: രമ്യ ഹരിദാസ്

ഏതു ചടങ്ങില്‍ പങ്കെടുത്താലും കാണികള്‍ ആലത്തൂര്‍ എം.പി  രമ്യ ഹരിദാസിനോട് പാട്ട് പാടാന്‍ ആവശ്യപ്പെടാറുണ്ട്. ആളുകളുടെ ആവശ്യം പരിഗണിച്ച് രമ്യ പാടാറുള്ളതും പതിവാണ്. എന്നാല്‍ സ്വാതന്ത്ര്യ ദിനത്തിന്റെ അന്ന് പങ്കെടുത്ത ഒരു ചടങ്ങില്‍ ആലത്തൂര്‍  രമ്യ ഹരിദാസ് പാടിയ പാട്ടും പ്രസംഗവും സമൂഹ മാദ്ധ്യമങ്ങളില്‍ വൈറലായി കൊണ്ടിരിക്കുന്നതാണ്.

“ഇപ്പോള്‍ നമ്മള്‍ വലിയ ദുരന്തം അനുഭവിക്കുകയാണ്. അതുകൊണ്ട്  പാടാന്‍ പറയരുത് “, എന്ന് പറഞ്ഞാണ് രമ്യ പ്രസംഗം തുടങ്ങിയത്. കയ്യടിച്ച് രമ്യയുടെ വാക്കുകള്‍ സദസ്യര്‍ ഏറ്റെടുത്തു.

പക്ഷേ പ്രസംഗം തുടരുന്നതിനിടയ്ക്ക് ആറ്റുനോറ്റുണ്ടായൊരുണ്ണീ എന്ന പാട്ട് രമ്യ പാടി. പ്രസംഗത്തിന്റെ അവസാനം സാരെ ജഹാന്‍ സെ അച്ഛാ എന്ന ദേശഭക്തി ഗാനവും രമ്യ ആലപിച്ചു.