കുഞ്ഞിന്റെ പേരിടലിനെ ചൊല്ലി തര്‍ക്കം; വീഡിയോക്ക് എതിരെ ബാലാവകാശ കമ്മീഷന് പരാതി നല്‍കി പിതാവ്

കൊല്ലത്ത് കുഞ്ഞിന്റെ പേരിടല്‍ ചടങ്ങിനിടെയുണ്ടായ തര്‍ക്കത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെ ബാലാവകാശ കമ്മീഷന് പരാതി നല്‍കി പിതാവ്. 40 ദിവസം മാത്രം പ്രായമായ കുഞ്ഞിന്റഎ സ്വകാര്യത മാനിക്കാതെ വീഡിയോ പ്രചരിപ്പിച്ചതിനെതിരെയാണ് പരാതി നവല്‍കിയത്.

കുടുംബത്തനുള്ളില്‍ ഒതുങ്ങേണ്ടിയിരുന്ന വിഷയം സമൂഹമാധ്യമങ്ങളില്‍ വൈറലായതില്‍ വിഷമമുണ്ടെന്ന് പിതാവ് പറഞ്ഞു. ആരാണ് ഇത് ചെയ്തത് എന്നറിയാനായി സൈബര്‍ സെല്ലില്‍ പരാതി നല്‍കുന്നതിന് ആലോചിക്കുന്നതായും അദ്ദേഹം പറഞ്ഞു.

കൊല്ലം പുനലൂരില്‍ കുഞ്ഞിന്റെ പേരിടല്‍ ചടങ്ങിനിടെയാണ് തര്‍ക്കം ഉണ്ടായത്. പിതാവ് വിളിച്ച് പേര് ഇഷ്ടപ്പെടാതെ വന്നതോടെ കുഞ്ഞിന്റെ അമ്മ മറ്റൊരു പേര് വിളിച്ചു. തുടര്‍ന്ന് ഇരു വീട്ടുകാരും തമ്മില്‍ തര്‍ക്കമായി. ഇതിനിടെ ആരോ ദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിക്കുകയായിരുന്നു.

Read more

എന്നാല്‍ എല്ലാ കുടുംബത്തിലും ഉള്ളത് പോലത്തെ ചെറിയ ചെറിയ അഭിപ്രായ വ്യത്യാസങ്ങളും വഴക്കുകളും മാത്രമേയുള്ളൂ തങ്ങളുടെ ഇടയിലും ഉള്ളുവെന്നും, അല്ലാതെ വലിയ പ്രശ്‌നങ്ങള്‍ ഇല്ലെന്നും പിതാവ് പറഞ്ഞു. സംഭവത്തിന് പിന്നാലെ ഭാര്യ വീട്ടുകാര്‍ ഇല്ലാത്ത ആരോപണങ്ങള്‍ തനിക്കെതിരെ ഉന്നയിക്കുകയാണ് എന്നും പിതാവ് പറഞ്ഞു.