വിതുരയില്‍ പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെ പീഡിപ്പിച്ച പ്രതികള്‍ പിടിയില്‍

തിരുവനന്തപുരത്ത് പ്രായപൂര്‍ത്തിയാകാത്ത ആദിവാസി സഹോദരങ്ങളെ പീഡിപ്പിച്ച പ്രതികള്‍ പിടിയില്‍. വിതുര ആദിവാസി കോളനിയിലെ പെണ്‍കുട്ടികളാണ് പീഡനത്തിന് ഇരയായത്. സംഭവത്തില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പേപ്പാറ സ്വദേശി വിനോദ്, കിളിമാനൂര്‍ സ്വദേശി ശരത് എന്നിവരാണ് അറസ്റ്റിലായത്.

14 വയസും 16 വയസും പ്രായമുള്ള പെണ്‍കുട്ടികളെയാണ് ഇവര്‍ പീഡിപ്പിച്ചത്. അറസ്റ്റിലായവരില്‍ ഒരാള്‍ കുട്ടികളുടെ ബന്ധുവും മറ്റെയാള്‍ ഇയാളുടെ സുഹൃത്തുമാണ്. സഹോദരിമാരെ പ്രതികള്‍ ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.