കൊല്ലത്ത് ഡോക്ടറെ മര്‍ദ്ദിച്ച പ്രതി അറസ്റ്റില്‍

കൊല്ലത്ത് ഡോക്ടറെ മര്‍ദ്ദിച്ചയാള്‍ പിടിയില്‍. പത്തനാപുരം താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ക്കാണ് മര്‍ദ്ദനമേറ്റത്. സംഭവത്തില്‍ പ്രതി പിടവൂര്‍ സ്വദേശി രാജേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു.

ഇന്നലെ വൈകിട്ടായിരുന്നു സംഭവം. അപകടത്തില്‍ പരിക്കേറ്റ രോഗിയോടൊപ്പം എത്തിയ ആളാണ് ഡോക്ടറെ കയ്യേറ്റം ചെയ്തത്. അസിസ്റ്റന്റ് സര്‍ജ്ജന്‍ അനീഷ് പി ജോര്‍ജ്ജിനാണ് മര്‍ദ്ദനമേറ്റത്. ഡോക്ടറുടെ മുഖത്തടിച്ച പ്രതി ഡ്യൂട്ടി നഴ്‌സിനേയും പിടിച്ച് തളളി. പ്രതി മദ്യപിച്ചിരുന്നതായാണ് ആശുപത്രി അധികൃതര്‍ പറഞ്ഞത്. മര്‍ദ്ദനത്തിന് ഇരയായ ഡോക്ടര്‍ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.

Read more

ഡോക്ടറുടെ പരാതിയില്‍ പത്തനാപുരം പൊലീസ് കേസെടുത്തിരുന്നു. സംഭവത്തില്‍ ശക്തമായി പ്രതിഷേധിക്കുന്നതായി കെ.ജി.എം.ഒ.എ ജില്ലാ പ്രസിഡന്റ് ഡോക്ടര്‍ എന്‍.ആര്‍ റീന അറിയിച്ചു.