മതപഠന കേന്ദ്രത്തിൽ വിദ്യാര്‍ത്ഥിനി തൂങ്ങിമരിച്ച കേസ് പ്രത്യേക സംഘം അന്വേഷിക്കും. മരണത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍ ബാലരാമപുരം പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന് നെയ്യാറ്റിന്‍കര ഡിസിപിയുടെ നേതൃത്വത്തിലാണ് പ്രത്യേക സംഘം കേസ് അന്വേഷിക്കുന്നത്.
തിരുവനന്തപുരം ബീമാപ്പള്ളി സ്വദേശി അസ്മിയമോളാണ് മതപഠന കേന്ദ്രത്തിൽ തൂങ്ങിമരിച്ചത്. ബാലരാമപുരത്ത് അല്‍ ആമന്‍ മതപഠനകേന്ദ്രത്തില്‍ താമസിച്ചാണ് അസ്മിയ പഠിച്ചിരുന്നത്. കഴിഞ്ഞ ദിവസം കുട്ടി ഉമ്മയെ ബാലരാമപുരത്തെക്ക് വിളിച്ചിരുന്നു. എന്നാല്‍ കുട്ടിയെ കാണാന്‍ സ്ഥാപനത്തിലുള്ളവര്‍ മാതാവിനെ അനുവദിച്ചില്ല. ഇതിനുശേഷമാണ് അസ്മിയയെ കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടത്. തുടര്‍ന്ന് മരണവാര്‍ത്ത കുടുംബത്തെ അറിയിക്കുകയായിരുന്നു.
Read more
കഴിഞ്ഞ പെരുന്നാളിന് ശേഷം അസ്മിയ സ്ഥാപനത്തിനെതിരെ ബന്ധുക്കളോട് പരാതി പറഞ്ഞിരുന്നു. സ്ഥാപനത്തില്‍ നിന്നും കുട്ടി പീഡനം നേരിട്ടതായി കുടുംബം ആരോപിച്ചു. സംഭവത്തില്‍ പോലീസ് കേസ്അന്വേഷണം ആരംഭിച്ചു.