ടി.പി വധക്കേസ് പ്രതി ഷാഫിയുടെ വീട്ടില്‍ കസ്റ്റംസിന്റെ തെളിവെടുപ്പ്

ടിപി വധക്കേസില്‍ പരോളിലുള്ള മുഹമ്മദ് ഷാഫിയുടെ വീട്ടില്‍ കസ്റ്റംസ് ഉദ്യോഗസ്ഥർ തെളിവെടുപ്പിനെത്തി. സ്വര്‍ണ കവര്‍ച്ചാകേസില്‍ അറസ്റ്റിലായ അര്‍ജുന്‍ ആയങ്കി ഒളിവിൽ കഴിഞ്ഞത് ഷാഫിയുടെ കൂടെയാണെന്നാണ് കസ്റ്റംസിന് ലഭിച്ചിരിക്കുന്ന സൂചന. ഇതിന്റെ അടിസ്ഥാനത്തിലാണ് തെളിവെടുപ്പ്.

കള്ളക്കടത്തു സ്വർണം കവർച്ച ചെയ്യാൻ സഹായിച്ചത് ടിപി വധക്കേസ് പ്രതികളാണെന്നാണ് ‍അർജുൻ ആയങ്കിയുടെ മൊഴി. ഇതിന് പകരമായി ലാഭവിഹിതം നൽകുകയും. ഒളിവിൽ പോകാൻ സഹായിക്കുകയും ചെയ്തു. കരിപ്പൂർ സ്വർണക്കടത്തിൽ പങ്കില്ലെന്നും അര്‍ജുന്‍ അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിരുന്നു. അർജുനെ കണ്ണൂരിൽ എത്തിച്ച് അഴീക്കോട്ടെ വീട്ടിലും കാർ ഒളിപ്പിച്ച സ്ഥലത്തും തെളിവെടുപ്പ് നടത്തിയിരുന്നു.

സ്വര്‍ണക്കടത്ത് സംഘത്തിന് പിന്നിലെ ക്വട്ടേഷന്‍ സംഘത്തിൽ ആരെല്ലാം ഉണ്ട്, അടിച്ചുമാറ്റുന്ന സ്വർണം എങ്ങനെ പങ്കിടണം, ഇതിൽ ടി.പി വധക്കേസ് പ്രതികളുടെ പങ്ക് എന്താണ് എന്നെല്ലാം സൂചിപ്പിക്കുന്ന ശബ്ദരേഖ നേരത്തെ പുറത്തുവന്നിരുന്നു. കവർച്ച ചെയ്യുന്ന സ്വര്‍ണം മൂന്നായി വീതംവെച്ച് ഒരു ഭാഗം “പാര്‍ട്ടി”ക്കെന്ന് സംഘത്തിലെ ഒരാള്‍ പറയുന്ന ശബ്ദരേഖയാണ് പുറത്തുവന്നത്. ടി.പി കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന കൊടി സുനി, മുഹമ്മദ് ഷാഫി അടങ്ങുന്ന സംഘത്തെയാണ് “പാര്‍ട്ടി” എന്ന് ശബ്ദരേഖയില്‍ വിശേഷിപ്പിക്കുന്നത്. ഇവര്‍ക്ക് ഒരു പങ്ക് കൊടുക്കുന്നതോടെ പിന്നെ അന്വേഷണം ഉണ്ടാവില്ലെന്നും പറയുന്നതും ശബ്ദരേഖയില്‍ ഉണ്ട്.

Latest Stories

“കൊച്ചി: പുരോഗതിയുടെ പേരിൽ ശ്വാസം മുട്ടുന്ന നഗരം”

'ഓഫീസ് സമയം കഴിഞ്ഞാൽ ജോലിസ്ഥലത്ത് നിന്നുള്ള കോളുകൾ പാടില്ല'; ലോക്‌സഭയില്‍ സ്വകാര്യ ബിൽ അവതരിപ്പിച്ച് സുപ്രിയ സുലെ

കണക്കുകൂട്ടലുകൾ പിഴച്ചു, തെറ്റുപറ്റിയെന്ന് സമ്മതിച്ച് ഇന്‍ഡിഗോ സിഇഒ; കാരണം കാണിക്കല്‍ നോട്ടീസിന് ഇന്ന് രാത്രിയ്ക്കകം മറുപടി നല്‍കണമെന്ന് ഡിജിസിഎ

കേന്ദ്രപദ്ധതികൾ പലതും ഇവിടെ നടപ്പാക്കാനാകുന്നില്ല, ഇടതും വലതും കലുഷിതമായ അന്തരീക്ഷം സൃഷ്ടിച്ച് മുതലെടുക്കുന്നു: സുരേഷ്‌ ഗോപി

സഞ്ജു സാംസന്റെ കാര്യത്തിൽ തീരുമാനമായി; ഓപണിംഗിൽ അഭിഷേകിനോടൊപ്പം ആ താരം

കോഹ്‌ലിയും രോഹിതും രക്ഷിച്ചത് ഗംഭീറിന്റെ ഭാവി; താരങ്ങൾ അവരുടെ പീക്ക് ഫോമിൽ

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിലെ പരസ്യ പ്രചാരണം നാളെ സമാപിക്കും

ഇൻഡിഗോ പ്രതിസന്ധിയിൽ ഇടപെട്ട് പ്രധാനമന്ത്രി; പിഴചുമത്താൻ ആലോചന

'500 കിലോമീറ്റർ വരെയുള്ള ദൂരത്തിന് 7500 രൂപവരെ ഈടാക്കാം, 1500 കിലോമീറ്ററിന് മുകളിൽ പരമാവധി 18,000'; വിമാന ടിക്കറ്റിന് പരിധി നിശ്ചയിച്ച് വ്യോമയാന മന്ത്രാലയം

'2029 ൽ താമര ചിഹ്നത്തിൽ ജയിച്ച ആൾ കേരളത്തിന്റെ മുഖ്യമന്ത്രിയാകും, മധ്യ തിരുവിതാംകൂറിൽ ഒന്നാമത്തെ പാർട്ടി ബിജെപിയാകും'; പിസി ജോർജ്