ഇ ഡിക്കെതിരായ സിപിഐഎം ആക്രമണം; പിന്നാലെ മൂഷ്ടി ചുരുട്ടിയുള്ള ഫോട്ടോ പങ്കുവെച്ച് പിണറായി വിജയൻ

ഇ ഡിക്കെതിരായ സിപിഐഎം ആക്രമണത്തിന് പിന്നാലെ മൂഷ്ടി ചുരുട്ടിയുള്ള ഫോട്ടോ പങ്കുവെച്ച് പിണറായി വിജയൻ. വീട്ടിനു മുന്നിൽ ഇ ഡി സംഘത്തിനു നേരെ സിപിഐഎം അക്രമം നടന്ന ശേഷമാണ് മുഷ്ടി ചുരുട്ടിയുള്ള ഫോട്ടോ പിണറായി പങ്കുവെച്ചത്. വീട്ടിൽ കയറിയുള്ള പരിശോധന ഇ ഡി ഏറെക്കാലമായി ആഗ്രഹിച്ചിരുന്നുവെന്ന് മുൻ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സിഎംആർഎൽ മാസപ്പടി കേസുമായി ബന്ധപ്പെട്ട് കണ്ണൂരിലും തിരുവനന്തപുരത്തെ വാടക വീട്ടിലും നടന്ന ഇ.ഡി റെയ്ഡുകൾക്കു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നടപടി രാഹുൽ ഗാന്ധിയെ പോലെ ചില ആളുകൾക്ക് വലിയ മനസംതൃപ്തി നൽകുമെന്നാണ് തോന്നുന്നതെന്നും പിണറായി വിജയന്റെ വീട് എന്തുകൊണ്ട് റെയ്ഡ് ചെയ്യുന്നില്ലാ അറസ്റ്റു ചെയ്യുന്നില്ലാ എന്നെല്ലാം രാഹുൽ ഗാന്ധി ചോദിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ പ്രതിപക്ഷത്തിനും നേതാക്കൾക്കും നേരെയുള്ള കരുതിക്കൂട്ടിയുള്ള ആക്രമണ നടപടികളാണ് എല്ലാക്കാലത്തും ബിജെപി സർക്കാർ തുടർന്നുവരുന്നതെന്നും പിണറായി പറഞ്ഞു.