തലസ്ഥാനത്ത് ലഹരി കേസില്‍ പ്രതിയായ പ്രാദേശിക നേതാവിനെ പുറത്താക്കി സിപിഐ. എംഡിഎംഎ കേസില്‍ അറസ്റ്റിലായ സിപിഐ തിരുവനന്തപുരം പാളയം ലോക്കല്‍ കമ്മിറ്റി അംഗം കൃഷ്ണചന്ദ്രനെയാണ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്. 9 ഗ്രാം എംഡി എം എയുമായി കൃഷ്ണചന്ദ്രനെയും കൂട്ടുപ്രതിയെയും പിടികൂടിയിരുന്നു.
Read more
പ്രധാനപ്പെട്ട ചുമതലകള്‍ ഒന്നും കൃഷ്ണചന്ദ്രന് ഇല്ലെന്ന് സിപിഐ വിശദീകരണം. സാമൂഹിക വിരുദ്ധ പ്രവര്‍ത്തനത്തിന്റെ പേരിലാണ് കൃഷ്ണചന്ദ്രനെ പുറത്താക്കിയതെന്നാണ് സിപിഐ ഔദ്യേഗികമായി അറിയിച്ചത്. പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നാണ് കൃഷ്ണചന്ദ്രനെ പുറത്താക്കിയത്.