സംസ്ഥാനത്തെ എക്സൈസ് വകുപ്പില്‍ അഴിമതിക്കാരായ ഉദ്യോഗസ്ഥരുണ്ടെന്ന് മന്ത്രി എം.വി ഗോവിന്ദന്. ഉദ്യോഗസ്ഥരില്‍ പലരും ഷാപ്പുകളില്‍ നിന്നും ബാറുകളില്‍ നിന്നും മാസപ്പടി വാങ്ങുന്നതായി വിവരം ലഭിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. സ്വയം തിരുത്തിയില്ലെങ്കില്‍ ഇവര്‍ക്കെതിരെ നടപടി എടുക്കാന്‍ മടിക്കില്ലെന്നും മന്ത്രി അറിയിച്ചു.
ആരൊക്കെയാണ് ബാറുകളില്‍ നിന്നും ഷാപ്പുകളില്‍ നിന്നും മാസപ്പടി വാങ്ങുന്നത് എന്ന കൃത്യമായി അറിയാമെന്നും ഇതൊന്നും തങ്ങൾക്ക് അറിയില്ലെന്ന് ആരും കരുതണ്ടെന്നും മന്ത്രി പറഞ്ഞു.
Read more
ഉദ്യോഗസ്ഥര്‍ക്ക് ആവശ്യത്തിന് ശമ്പളമുണ്ട്. അത് കുറവാണെങ്കില്‍ സമരം ചെയ്യണം. അതിനാണ് സംഘടനയുള്ളത്. വകുപ്പിനെ മുഴുവന്‍ നാണം കെടുത്തുന്ന ഉദ്യോഗസ്ഥര്‍ ഒരിക്കല്‍ കുടുങ്ങുമെന്നും മന്ത്രി പറഞ്ഞു. ബാറുകളില്‍ നിന്നും ഷാപ്പുകളില്‍ നിന്നും മാസപ്പടി വേണമെന്നും അത് കിട്ടിയാലേ ഞാന്‍ അടങ്ങുകയുള്ളൂവെന്ന് എല്ലാവരും വിചാരിക്കുകയും ചെയ്താല്‍ സംസ്ഥാനത്തെ എക്സൈസ് വകുപ്പിന്റെ അവസ്ഥ എന്താകും എന്നും മന്ത്രി ചോദിച്ചു.