കോണ്‍ഗ്രസ് സ്വയം ശവക്കുഴി തോണ്ടുന്നു; പേരില്‍ ഗാന്ധി ഉണ്ടായത് കൊണ്ട് മാത്രം വിജയിക്കാനാവില്ല, വിമര്‍ശിച്ച് തൃശൂര്‍ അതിരൂപത

കോണ്‍ഗ്രസിന് എതിരെ രൂക്ഷവിമര്‍ശനവുമായി തൃശൂര്‍ അതിരൂപത. കോണ്‍ഗ്രസ് സ്വയം ശവക്കുഴി തോണ്ടുകയാണ്. നേതാക്കള്‍ തമ്മിലടിച്ച് കോണ്‍ഗ്രസ് മുക്ത ഭാരതമെന്ന ബിജെപിയുടെ മുദ്രാവാക്യത്തിന് കുട പിടിക്കുകയാണെന്നും അതിരൂപതയുടെ മുഖപത്രമായ കത്തോലിക്ക സഭയിലൂടെ വിമര്‍ശിക്കുന്നു.

കത്തോലിക്കാ സഭയുടെ ‘കോണ്‍ഗ്രസ് ദേശീയ ബദലില്‍ നിന്ന് അകലുന്നോ’ എന്ന ലേഖനത്തിലൂടെയാണ് വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. നേതൃത്വമില്ലായ്മയും ഉള്‍പ്പോരും കുതികാല്‍വെട്ടും കോണ്‍ഗ്രസിന് തന്നെ നാണക്കേടായി. പ്രതിപക്ഷ ഐക്യത്തിന്റെ നേതൃസ്ഥാനം എന്ന പദവി പോലും കളഞ്ഞു കുളിച്ചാണ് കോണ്‍ഗ്രസ് ശവക്കുഴി തോണ്ടുന്നതെന്ന് ലേഖനത്തില്‍ പറയുന്നു.

അഞ്ച് സംസ്ഥാനങ്ങളിലായി നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് നേരിടേണ്ടി വന്ന പരാജയവും അതിരൂപത ചൂണ്ടിക്കാട്ടി. ഉത്തര്‍പ്രദേശിലെ തിരഞ്ഞെടുപ്പിനെയാണ് രാജ്യം ഒന്നാകെ ഉറ്റുനോക്കിയത്. എസ്പിയും ബിജെപിയും തമ്മിലാണ് അവിടെ മത്സരം നടന്നത്. കോണ്‍ഗ്രസ് കളത്തില്‍ പോലും ഇല്ലായിരുന്നു.

പ്രസിഡന്റാകാന്‍ ഇല്ലെന്ന് പറഞ്ഞിട്ട് പ്രസിഡന്റിന്റെ റോളില്‍ ചരട് വലിക്കുന്ന രാഹുല്‍ഗാന്ധിയുടെ നിലപാടുകള്‍ ഇരട്ടത്താപ്പാണ്. ഇത് ജനം അംഗീകരിക്കുന്നില്ലെന്ന് നേതൃത്വം തിരിച്ചറിയണം. പേരില്‍ ഗാന്ധി ഉണ്ടായതുകൊണ്ട് വിജയം കാണാനാവില്ല. കോണ്‍ഗ്രസില്‍ നിന്ന് പ്രതിപക്ഷ നേതൃസ്ഥാനവും ദേശീയ ബദല്‍ പ്രതീക്ഷയും ഇല്ലാതായിയെന്നും മുഖപത്രം വിമര്‍ശിക്കുന്നു.

Latest Stories

RR UPDATES: ആ കാര്യം അംഗീകരിക്കാൻ ആകില്ല, തോൽവികളിൽ നിന്ന് തോൽവികളിലേക്ക് കൂപ്പുകുത്തിയത് അതുകൊണ്ട്: സഞ്ജു സാംസൺ

ഭാര്യ ആകാനുള്ള യോഗ്യതകള്‍ രശ്മികയ്ക്കുണ്ടോ? ഭാര്യയില്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ എന്തൊക്കെ..; മറുപടിയുമായി വിജയ് ദേവരകൊണ്ട

25 കോടിയോളം പ്രതിഫലം രവി മോഹന് കൊടുത്ത രേഖകളുണ്ട്, സഹതാപത്തിനായി ഞങ്ങള്‍ക്കെതിരെ വ്യാജ ആരോപണങ്ങള്‍ നിരത്തുന്നു..; ആര്‍തിയുടെ അമ്മ

'രാഹുല്‍ പറഞ്ഞത് കള്ളം; വിദേശകാര്യമന്ത്രിക്കെതിരെയുള്ള ആരോപണം യഥാര്‍ത്ഥ്യത്തിന് നിരക്കാത്തത്'; എസ് ജയശങ്കറിനെ പിന്തുണച്ച് പ്രസ്താവനയുമായി വിദേശകാര്യമന്ത്രാലയം

IPL ELEVEN: ഗിൽക്രിസ്റ്റിന്റെ ഓൾ ടൈം ഇന്ത്യൻ പ്രീമിയർ ലീഗ് ഇലവൻ, കോഹ്‌ലിക്ക് ഇടമില്ല; ധോണിയും രോഹിതും ടീമിൽ; മുൻ ആർസിബി നായകനെ ഒഴിവാക്കിയത് ഈ കാരണം കൊണ്ട്

ആശുപത്രിക്കിടക്കയില്‍ ഞാന്‍ ഒരു കുട്ടിയപ്പോലെ കരഞ്ഞു, കൂടുതല്‍ വിയര്‍പ്പും രക്തവുമൊഴുക്കുകയാണ്: ആസിഫ് അലി

പാര്‍ട്ടിയാണ് വലുത്, അംഗങ്ങളെ തീരുമാനിക്കേണ്ടതും; പാകിസ്താനെ ആഗോളതലത്തില്‍ ഒറ്റപ്പെടുത്താനുള്ള സര്‍വകക്ഷിയില്‍ അംഗമാകാനുള്ള ക്ഷണം നിരസിച്ച് സല്‍മാന്‍ ഖുര്‍ഷിദ്

IPL 2025: വിരാട് എന്നെ ചവിട്ടി വിളിച്ചു, എന്നിട്ട് ആ കാര്യം അങ്ങോട്ട് പറഞ്ഞു; വെളിപ്പെടുത്തലുമായി ഇഷാന്ത് ശർമ്മ

IPL 2025: പണ്ട് ഒരുത്തനെ ആ വാക്ക് പറഞ്ഞ് കളിയാക്കിയത് അല്ലെ, ഇപ്പോൾ നിനക്കും അതെ അവസ്ഥ തന്നെ...; ധോണിക്കെതിരെ ഒളിയമ്പെയ്ത് ടോം മൂഡി

സംസ്ഥാനത്ത് എഞ്ചിനീയറിങ്-പോളിടെക്‌നിക് വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ വന്‍ ഇടിവ്; സ്വയം വിരമിയ്ക്കലിന് അപേക്ഷ ക്ഷണിച്ച് ഐഎച്ച്ആര്‍ഡി