മുഖ്യമന്ത്രിയുടെ തീരുമാനം മാറ്റണം; സ്‌കൂള്‍ സമയമാറ്റത്തില്‍ സമരപ്രഖ്യാപനവുമായി സമസ്ത

സ്‌കൂള്‍ സമയമാറ്റത്തില്‍ പ്രതിഷേധവുമായി സമസ്ത. സമയമാറ്റം നടപ്പിലാക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ പ്രക്ഷോഭത്തിനൊരുങ്ങുകയാണെന്ന് അറിയിച്ച് സമസ്ത. സമസ്ത മദ്രസ മാനേജ്‌മെന്റ് അസോസിയേഷന്‍ ആണ് ചൊവ്വാഴ്ച വാര്‍ത്താസമ്മേളനത്തില്‍ സമരത്തെ കുറിച്ച് പ്രഖ്യാപനം നടത്തിയത്.

രേഖാമൂലം സര്‍ക്കാരിനെ കാര്യങ്ങള്‍ അറിയിച്ചിട്ടും വിഷയം പരിഗണിക്കാന്‍ സര്‍ക്കാര്‍ ഇതുവരെ തയ്യാറാകാത്ത സാഹചര്യത്തിലാണ് പ്രതിഷേധത്തിനൊരുങ്ങുന്നത്. ഏറെനാളുകള്‍ക്ക് ശേഷമാണ് സര്‍ക്കാരുമായി നേരിട്ട് ബന്ധപ്പെട്ട ഒരു വിഷയത്തില്‍ സമസ്ത പ്രത്യക്ഷ സമരത്തിനൊരുങ്ങുന്നത്.

Read more

വ്യാഴാഴ്ച ഇതുമായി ബന്ധപ്പെട്ട് കോഴിക്കോട് ടൗണ്‍ ഹാളില്‍ സമരപ്രഖ്യാപന കണ്‍വന്‍ഷന്‍ ചേരും. സ്‌കൂള്‍സമയം മാറ്റുന്നത് മദ്രസാ വിദ്യാഭ്യാസത്തിന് തടസ്സമാകുമെന്ന് സമസ്ത നേതാക്കള്‍ പറഞ്ഞു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ മുഖ്യമന്ത്രിയുടെ തീരുമാനം മാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നു.