മലപ്പുറം തിരൂരിൽ എസ്‌ഐആർ എന്യൂമറേഷൻ ഫോം വിതരണ ക്യാമ്പിനിടെ അശ്ലീല പ്രദർശനം നടത്തി ബിഎൽഒ. മലപ്പുറം തൃപ്രങ്ങോട് പഞ്ചായത്തിലെ മുപ്പത്തിയെട്ടാം ബൂത്തിലെ ബിഎൽഒ വാസുദേവനാണ് നാട്ടുകാർക്ക് നേരെ അശ്ലീല പ്രദർശനം നടത്തിയത്. പ്രകോപിതനായതിനെ തുടർന്നാണ് ഉടുമുണ്ട് അഴിച്ച് വാസുദേവൻ ക്യാമ്പിനിടെ അശ്ലീല പ്രദർശനം നടത്തിയത്. സംഭവത്തിൽ വാസുദേവനെ ചുമതലകളിൽ നിന്നും നീക്കിയിട്ടുണ്ട്. വ്യാഴാഴ്ചയായിരുന്നു സംഭവം. ബന്ധുവായ മറ്റൊരാൾ പ്രകോപിപ്പിച്ചതിനെ തുടർന്നാണ് ഇത്തരം ഒരു അതിക്രമത്തിലേക്ക് കനടന്നതെന്നാണ് വാസുദേവന്റെ വിശദീകരണം. അറിയാതെ പട്ടിപോയതാണെന്നും സംഭവത്തിൽ ഖേദിക്കുന്നതായും വാസുദേവൻ പറഞ്ഞിരുന്നു. അതേസമയം സംഭവത്തിൽ ഇതുവരെയും ആരും പരാതി നൽകിയിട്ടില്ല.


