മലബാറിന്റെ അഭ്യര്‍ത്ഥന ഒടുവില്‍ റെയില്‍വേ കേട്ടു; ബംഗളൂരു എക്സ്പ്രസ് കോഴിക്കോട്ടേക്ക് നീട്ടി

നിരന്തരമായുള്ള അഭ്യര്‍ത്ഥനകള്‍ക്കൊടുവില്‍ ബെംഗളൂരു -കണ്ണൂര്‍ എക്സ്പ്രസ് കോഴിക്കോട്ടേക്ക് നീട്ടി. രാത്രി 9.35 ന് ബെംഗളൂരുവില്‍നിന്ന് പുറപ്പെട്ട് പിറ്റേന്ന് ഉച്ചതിരിഞ്ഞ് 12.40ന് കോഴിക്കോട് എത്തും.

10.55നാണ് ട്രെയിന്‍ കണ്ണൂരില്‍ എത്തുന്നത്. കോഴിക്കോടു നിന്ന് ഉച്ചതിരിഞ്ഞ് 3.30ന് ആരംഭിച്ച് രാവിലെ 6.35ന് ബെംഗളൂരുവില്‍ എത്തുമെന്ന് റെയില്‍വേ വ്യക്തമാക്കി. ബെംഗളൂരുവിലെ യാത്രക്കാര്‍ അനുഭവിക്കുന്ന വലിയ പ്രയാസം പരിഗണിച്ചാണു നടപടി.