പാര്‍ട്ടി കോണ്‍ഗ്രസില്‍ വിലക്ക്; ശശി തരൂര്‍ ബ്രിട്ടീഷ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പരിപാടിയില്‍ പങ്കെടുക്കും

സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കുന്നതിന് എഐസിസി വിലക്കിയതിന് പിന്നാലെ ബ്രിട്ടീഷ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പരിപാടിയില്‍ പങ്കെടുക്കാന്‍ ശശി തരൂര്‍. ബ്രിട്ടീഷ് പൊലീസ് ഇന്ത്യയില്‍ നടത്തിയ ജാലിയന്‍ വാലാബാഗ് കൂട്ടക്കൊലയില്‍ ക്ഷമാപണം വേണമെന്ന ആവശ്യവുമായി ബ്രിട്ടീഷ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നടത്തുന്ന പരിപാടിയിലാണ് തൂരിന് ക്ഷണം. ഈ മാസം 26ന് ഓണ്‍ലൈനായാണ് പരിപാടി സംഘടിപ്പിച്ചത്.

നേരത്തെ സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസിനോടനുബന്ധിച്ചുള്ള സെമിനാറില്‍ പങ്കെടുക്കാന്‍ തരൂരിനെ സിപിഐഎ ക്ഷണിച്ചിരുന്നു. എന്നാല്‍ സംസ്ഥാനത്ത് കെ റെയില്‍ സമരങ്ങളുടെ പശ്ചാത്തലത്തില്‍ തരൂര്‍ അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ പരിപാടിയില്‍ പങ്കെടുക്കേണ്ടെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ തരൂര്‍ സോണിയാഗാന്ധിയെ സമീപിച്ചെങ്കിലും അനുകൂല തീരുമാനമുണ്ടായിട്ടില്ല.

ജി23 അംഗമായ ശശി തരൂര്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വവുമായി ഉടക്കിലാണ്. ഈ സാചര്യത്തിലാണ് തരൂര്‍ സിപിഐഎം വേദിയില്‍ എത്തേണ്ടെന്ന തീരുമാനം കൂടി വന്നത്.