ഏഷ്യാനെറ്റ് ന്യൂസില്‍ തലവന്‍ വാഴുന്നില്ല; മാതൃഭൂമിയുടെ വിളിവന്നു; മാനേജിങ് എഡിറ്റര്‍ മനോജ് കെ ദാസും ചാനല്‍ വിടുന്നു, തല്‍സ്ഥാനത്തിന് ആളില്ല

ഏഷ്യാനെറ്റ് ന്യൂസില്‍ നിന്നും രാജിവെയ്ക്കാന്‍ ഒരുങ്ങി മാനേജിങ് എഡിറ്റര്‍ മനോജ് കെ ദാസ്. മാതൃഭൂമി പത്രത്തിലേക്ക് തിരികെ പോകുവാനാണ് അദേഹം തല്‍സ്ഥാനം രാജിവെയ്ക്കുന്നത്. അടുത്തിടെ ഏഷ്യാനെറ്റ് ന്യൂസില്‍ വളരെയധികം പരിഷ്‌കാരങ്ങള്‍ വരുത്തിയ വ്യക്തിയായിരുന്നു മനോജ് കെ. ദാസ്. എന്നാല്‍, ചാനലിലുള്ളവരുടെ നിസഹരണത്തില്‍ പലതും പാളിപോയിരുന്നു. തുടര്‍ന്നാണ് അദേഹം തല്‍സ്ഥാനം രാജിവെയ്ക്കാന്‍ ഒരുങ്ങുന്നത്.

കേരളത്തില്‍ ഏറ്റവും കൂടുതലുള്ള ന്യൂസ് ചാനലാണ് ഏഷ്യാനെറ്റ് ന്യൂസ്. ഒക്‌ടോബര്‍ 31വരെ മാത്രമാണ് അദേഹം ഏഷ്യാനെറ്റ് ചാനലില്‍ കാണകുക. തുടര്‍ന്ന് അദേഹം നവംബര്‍ ഒന്നിന് മാതൃഭൂമി ദിനപത്രത്തിന്റെ പത്രാധിപരായി ചുമതലയേല്‍ക്കും. മാതൃഭൂമി തിരികെ വിളിച്ചതിനാലാണ് അദേഹം പെട്ടന്ന് രാജിവെച്ചത്.

മനോജ് കെ ദാസിന് പത്രാധിപരായി തിരികെ വിളിക്കാനുള്ള തീരുമാനം സെപ്റ്റംബര്‍ 27 ന് ചേര്‍ന്ന
മാതൃഭൂമി പ്രിന്റിങ് ആന്‍ഡ് പബ്ലിഷിങ് കമ്പനി ഓഹരി ഉടമകളുടെ യോഗം അംഗീകരിച്ചിരുന്നു.
മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനായ എംജി രാധാകൃഷ്ണന് പകരമായാണ് മനോജ് കെ ദാസ് ഏഷ്യാനെറ്റ് ന്യൂസില്‍ എത്തുന്നത്. എന്നാല്‍, ് മനോജ് കെ ദാസ് ഏഷ്യാനെറ്റ് വിടുമ്പോള്‍ പകരം ആര് എത്തുമെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ല. നിലവില്‍ ഈ സ്ഥാനത്തേക്ക് ആരെയാണ് പരിഗണിക്കുന്നതെന്ന് ജൂപിറ്റര്‍ മീഡിയ നെറ്റ്‌വര്‍ക്ക് വ്യക്തമാക്കിയിട്ടില്ല.

53-കാരനായ മനോജ് കോട്ടയം ജില്ലയിലെ കങ്ങഴ ഇടയിരിക്കപ്പുഴ സ്വദേശിയാണ്. 1994-ല്‍ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിലാണ് ജോലിയില്‍ പ്രവേശിച്ചത്. പിന്നീട് കൊച്ചി ബ്യൂറോ ചീഫായി.

ഡെപ്യൂട്ടി റെസിഡന്റ് എഡിറ്ററായശേഷം റെസിഡന്റ് എഡിറ്ററായി. ഏഷ്യാനെറ്റ് ന്യൂസ്, ഡെക്കാന്‍ ക്രോണിക്കിള്‍, ടൈംസ് ഓഫ് ഇന്ത്യ എന്നീ സ്ഥാപനങ്ങളുടെ റെസിഡന്റ് എഡിറ്ററായും പ്രവര്‍ത്തിച്ചു. ഡെക്കാന്‍ ക്രോണിക്കിളിന്റെയും ടൈംസ് ഓഫ് ഇന്ത്യയുടെയും കേരളത്തിലെ സ്ഥാപക റെസിഡന്റ് എഡിറ്ററായിരുന്നു.