കൊലപാതക കേസിൽ അകപ്പെട്ടവരെ രക്ഷിക്കാൻ ഏഷ്യാനെറ്റ് ന്യൂസ് എക്സിക്യൂട്ടീവ് എഡിറ്റർ വിനു വി ജോൺ അജിത്ത് കുമാറിന്റെ സഹായം തേടിയെന്ന് പി വി അൻവർ എം എൽ എ

കൊലപാതക കേസിൽ അകപ്പെട്ടവരെ രക്ഷിക്കാൻ ഏഷ്യാനെറ്റ് ന്യൂസ് എക്സിക്യൂട്ടീവ് എഡിറ്റർ വിനു വി ജോൺ അജിത്ത് കുമാറിന്റെ സഹായം തേടിയെന്ന് പി വി അൻവർ എം എൽ എ ആരോപിച്ചു. വിനു വി ജോൺ നേരിട്ടല്ല സഹായം അഭ്യർത്ഥിച്ചതെന്നും സഹായി വഴി ആണെന്നും അൻവർ പറഞ്ഞു. “വിനു വി ജോണിന്റെ ബന്ധുക്കളോ ആരോ ഉൾപ്പെട്ട കേസിൽ എഡിജിപി അജിത്ത് കുമാറിനെ സഹായത്തിനായി വിളിച്ചു. അതിനുള്ള മറുപടി സഹായിക്കാം എന്ന് തന്നെ അജിത്ത് കുമാർ പറയുന്നു.” അൻവർ പറഞ്ഞു.

മുന്നേ ഒരു കേസിൽ കുട്ടിയെ മാറ്റി വീഡിയോ കൊടുത്ത കേസിൽ താൻ പോക്സോ കൊടുത്തിട്ടുണ്ട് എന്നും അതിലും ഇടപെടൽ നടന്നിട്ടുണ്ട് എന്നും അൻവർ പറഞ്ഞു. കേസിൽ വിധിവരുമ്പോൾ സ്വാധീനം ചെലുത്തിയിട്ടുണ്ടോ എന്ന്  അറിയാം എന്ന് അൻവർ എംഎൽഎ കൂട്ടിച്ചേർത്തു.

Read more

അതേ സമയം പി വി അൻവർ എംഎൽഎയുടെ ആരോപണം അസത്യവും അസംബന്ധവുമാണ് എന്ന് ഏഷ്യാനെറ്റ് ന്യൂസ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഡിറ്റർ വിനു വി ജോൺ. അൻവറിന്റെ നിയമലംഘനങ്ങളും വഴിവിട്ട ഇടപാടുകളും സ്ഥിരമായി റിപ്പോർട്ട് ചെയ്യുന്നത് കൊണ്ട് തന്നോടും ഏഷ്യാനെറ്റിനോടും വർഗ്യം കൊണ്ടാണ് അൻവർ പച്ചക്കള്ളം പ്രചരിപ്പിക്കുന്നത്. അൻവറിനെതിരെ ഉടൻ നിയമ നടപടി സ്വീകരിക്കുമെന്നും വിനു വി ജോൺ അറിയിച്ചു.