'സായിപ്പിനെ കണ്ടപ്പോൾ കവാത്ത് മറന്ന പോലെ'; സിപിഐക്കും ആർജെഡിക്കും മുഖ്യമന്ത്രിക്കെതിരെ പറയാനുള്ള നട്ടെല്ല് നഷ്ടപ്പെട്ടു: രമേശ് ചെന്നിത്തല

പാലക്കാട് എലപ്പുള്ളി ബ്രൂവറി വിഷയത്തിൽ പ്രതികരിച്ച് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മദ്യനിർമാണ പ്ലാന്റിലെ എൽഡിഎഫ് തീരുമാനം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. സായിപ്പിനെ കണ്ടപ്പോൾ കവാത്ത് മറന്ന പോലെയാണ് സിപിഐയുടെയും ആർജെഡിയുടേയും മാറ്റമെന്നും ഇരുപാർട്ടികൾക്കും മുഖ്യമന്ത്രിക്കെതിരെ പറയാനുള്ള നട്ടെല്ല് നഷ്ടപ്പെട്ടുവെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.