താല്‍ക്കാലിക വി സി നിയമനം; ഗവർണറുമായി കൂടിക്കാഴ്ച നടത്തി മന്ത്രിമാർ, സമവായത്തിന് ശ്രമം

സർവകലാശാലകളിലെ സ്ഥിരം വി സി നിയമനത്തിൽ ഗവർണറുമായി കൂടിക്കാഴ്ച നടത്തി മന്ത്രിമാർ. ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു, നിയമ മന്ത്രി പി രാജീവ് എന്നിവരാണ് രാജ്ഭവനിലെത്തി ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തിയത്. വി സി നിയമനത്തിൽ സുപ്രീംകോടതി ഉത്തരവ് നടപ്പാക്കണമെന്ന് മന്ത്രിമാർ ഗവർണറോട് ആവശ്യപ്പെട്ടു.

താല്‍ക്കാലിക വി സി നിയമനത്തില്‍ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഉപഹര്‍ജിയുമായി നീങ്ങവെയാണ് സുപ്രധാന കൂടിക്കാഴ്ച. മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് മന്ത്രിമാർ ​ഗവർണറെ കണ്ടത്. കേരള സർവകലാശാലയിലെ പ്രതിസന്ധിയും കൂടിക്കാഴ്ചയിൽ ചർച്ചയായി. സമവായ ശ്രമം ലക്ഷ്യമിട്ടാണ് മന്ത്രിമാര്‍ ഗവര്‍ണറെ കണ്ടത്.

സ്ഥിരം വി സിമാരെ നിയമിക്കുന്നത് ഉയർന്ന അക്കാദമിക യോഗ്യത കൂടി കണക്കിലെടുത്ത് സർക്കാർ ലിസ്റ്റിൽ നിന്ന് വേണമെന്നാകും മന്ത്രിമാർ ഗവർണറോട് ആവശ്യപ്പെടാൻ തീരുമാനിച്ചിരുന്നു. നിയമനത്തിൽ രാഷ്ട്രീയം കലർത്തരുതെന്ന് സുപ്രീംകോടതി നിർദ്ദേശം നിലനിൽക്കുന്നുണ്ട്. ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളിൽ സർക്കാർ ലിസ്റ്റ് മറികടന്ന് വീണ്ടും താൽക്കാലിക വിസിമാരെ നിയമിച്ചത്തിലുള്ള എതിർപ്പും മന്ത്രിമാർ ഗവർണറെ അറിയിക്കാനും തീരുമാനിച്ചിരുന്നു.

Read more