ടിക്കറ്റ് ചോദിച്ചതിന് ടിടിഇമാർക്ക് നേരെ വീണ്ടും ആക്രമണം. ബാംഗ്ലൂർ കന്യാകുമാരി എക്സ്പ്രസിലാണ് സംഭവം. കൊല്ലം സ്വദേശികളായ രണ്ടുപേരെ റെയിൽവേ പൊലീസ് കസ്റ്റഡിയിലെടുത്തു. ടിടിഇമാരായ യുപി സ്വദേശി മനോജ് വർമ, തിരുവനന്തപുരം സ്വദേശി ഷമ്മി രാജ് എന്നിവർക്ക് നേരെയാണ് ആക്രമണം ഉണ്ടായത്.
ടിക്കറ്റില്ലാത്ത യാത്ര ചോദ്യം ചെയ്തതാണ് ടിടി മാർക്ക് നേരെ അക്രമം ഉണ്ടാകാൻ കാരണം. സംഭവത്തില്‍ കൊല്ലം സ്വദേശി അശ്വിൻ, പൊന്നാനി സ്വദേശി ആഷിഖ് എന്നിവരെ ആണ് റെയിൽവേ പൊലീസ് പിടികൂടിയത്.
Read more
ടിക്കറ്റ് ചോദിച്ചപ്പോൾ ടി ടി ഇയെ തള്ളിയിട്ടശേഷം മറ്റൊരു കോച്ചിന്‍റെ ടോയ്‌ലെറ്റിൽ ഒളിച്ചിരിക്കുകയായിരുന്നു പ്രതികളിലൊരാളായ അശ്വിൻ. ഇവരിൽ നിന്ന് ആര്‍പിഎഫ് കഞ്ചാവും പിടിച്ചെടുത്തു.