സില്‍വര്‍ ലൈന് ഒരു ബദല്‍ നിര്‍ദ്ദേശം കേന്ദ്രത്തിന്റെ പരിഗണനയില്‍, നേമം ടെര്‍മിനല്‍ ഉപേക്ഷിച്ചിട്ടില്ല; വി. മുരളീധരന്‍

സില്‍വര്‍ലൈന് ഒരു ബദല്‍ നിര്‍ദ്ദേശം കേന്ദ്ര പരിഗണനയില്‍ ഉണ്ടെന്ന് കേന്ദ്ര സഹമന്ത്രി വി. മുരളീധരന്‍. സില്‍വര്‍ ലൈന്‍ പദ്ധതിക്ക് പകരം കെരളത്തില്‍ റെയില്‍വേ വികസനത്തിന് ബദല്‍ പദ്ധതിയുടെ സാധ്യത തേടി കേരളത്തില്‍ നിന്നുള്ള ബിജെപി സംഘം കേന്ദ്ര റെയില്‍വേ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനു ശേഷമായിരുന്നു മുരളീധരന്റെ പ്രതികരണം.

‘വേഗത കൂടിയ ട്രെയിന്‍ വേണം എന്നത് ന്യായമായ ആവശ്യം. പക്ഷെ ജനങ്ങളെ കുടിയൊഴുപ്പിച്ചുളള ഒരു പദ്ധതി നല്ലതല്ല. പകരം സംവിധാനം എങ്ങനെ എന്ന് റെയില്‍വെ വ്യക്തമാക്കും. സില്‍വര്‍ ലൈന്‍ പദ്ധതി നടപ്പാക്കാന്‍ മോദി സര്‍ക്കാര്‍ തയ്യാറല്ല. സില്‍വര്‍ ലൈനിലെ പോലെ കുടിയൊഴുപ്പിക്കല്‍ ബദല്‍ പദ്ധതിയില്‍ ഉണ്ടാകില്ല.

കുറഞ്ഞ സമയത്തില്‍ വേഗത്തില്‍ എത്തുന്നതാകും പദ്ധതി. കെ റെയില്‍ അശാസ്ത്രിയമാണ്. പദ്ധതിക്ക് ബദലായിട്ട് നിര്‍ദേശങ്ങള്‍ ഉണ്ടാകണം എന്ന് മന്ത്രിയോട് അഭ്യര്‍ത്ഥിച്ചു. ഇതിനായി പാര്‍ലമെന്റ് അംഗങ്ങളുടെ യോഗം വിളിക്കണം എന്ന് ആവശ്യപ്പെട്ടിട്ടുണ്ട്

Read more

നേമം ടെര്‍മിനല്‍ പണി അവസാനിപ്പിച്ചു എന്ന റിപ്പോര്‍ട്ട് വന്നു. പദ്ധതി കേരളത്തിന്റെ വികസനത്തില്‍ പ്രധാനപ്പെട്ടതാണ്. പദ്ധതി ഉപേക്ഷിക്കാനുള്ള ഒരു നീക്കവും ഉണ്ടാകില്ലെന്ന് കേന്ദ്ര മന്ത്രി ഉറപ്പ് നല്‍കിയെന്നും ബിജെപി പ്രതിനിധി സംഘം വ്യക്തമാക്കി.