വയനാട്ടിൽ വീണ്ടും കാട്ടാന ആക്രമണം; ആദിവാസി സ്ത്രീ കൊല്ലപ്പെട്ടു

വയനാട്ടിൽ വീണ്ടും കാട്ടാന ആക്രമണം. മേപ്പാടിയിൽ കാട്ടാന ആക്രമണത്തിൽ ആദിവാസി സ്ത്രീ കൊല്ലപ്പെട്ടു. പരപ്പൻപാറ കോളനിയിലെ സുരേഷിന്റെ ഭാര്യ മിനിയാണ് മരിച്ചത്. മേപ്പാടിയിൽ നിന്നും പത്ത് കിലോമീറ്റർ മാറി വനത്തിനുള്ളിലാണ് ആക്രമണം ഉണ്ടായത്.

Read more

സുരേഷും ഭാര്യാ മിനിയും കാടിനുള്ളിൽ തേൻ ശേഖരിക്കാൻ പോയപ്പോഴായിരുന്നു ആനയുടെ മുന്നിൽ അകപ്പെട്ടത്. ആക്രമണത്തിൽ സുരേഷിനും പരിക്കേറ്റിട്ടുണ്ട്. മേപ്പാടിയിൽ നിന്നും നിലമ്പൂരിൽ നിന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ പ്രദേശത്തേക്ക് തിരിച്ചിട്ടുണ്ടെന്നാണ് വിവരം. അതേസമയം വയനാട്ടിൽ തുടർച്ചയായി ഉണ്ടാകുന്ന വന്യജീവി ആക്രമണത്തിൽ പ്രതിഷേധം ശക്തമാവുകയാണ്.