പാലസ്തീന്‍ കൂട്ടക്കുരുതിക്ക് ഇന്ത്യയ്ക്കും പങ്ക്; അദാനി ബോംബുകള്‍ വര്‍ഷിക്കുന്ന ഡ്രോണ്‍ ഇസ്രയേലിന് നല്‍കുന്നു; രാജ്യത്ത് സര്‍വാധിപത്യമെന്ന് എംഎ ബേബി

ജനാധിപത്യത്തെ തകര്‍ത്തുകൊണ്ട് സര്‍വാധിപത്യം മേധാവിത്വം സ്ഥാപിക്കാന്‍ നടത്തുന്ന ശ്രമങ്ങളാണ് ഇന്ത്യയില്‍ ഉള്‍പ്പെടെ ലോകത്തിന്റെ നാനാഭാഗത്ത് കാണുന്നതെന്ന് സിപിഎം പിബി അംഗം എംഎ ബേബി. സര്‍വാധികാരികളായ ഭരണാധികാരികള്‍ അഹങ്കാരത്തിന്റെ ചിത്രങ്ങളായി നമ്മുടെ മുന്നിലുണ്ട്. അങ്ങനെയുള്ള ചിലയാളുകളെ മാത്രം നമ്മുടെ മുന്നില്‍ അവതരിപ്പിച്ചുകൊണ്ടിരിക്കുന്നു.

എല്ലാം ഒരാളിലേക്ക് കേന്ദ്രീകരിപ്പിക്കുകയാണ്. ഗൗരവമുള്ള സിനിമകള്‍ രാഷ്ട്രീയ പ്രസ്താവനകള്‍ കൂടിയാണ്. കൂടാതെ ആണ്‍പെണ്‍ തുല്യതയ്ക്കുവേണ്ടിയും എല്ലാവിധ അതീശത്വങ്ങള്‍ക്കും എതിരായ സന്ദേശവുമാകുന്ന സിനിമകള്‍ സ്വാതന്ത്ര്യബോധം പ്രകാശിപ്പിക്കുകയും വേണം. ഉക്രയിന്‍ യുദ്ധവും പാലസ്തീനിലെ അതിനിവേശയുദ്ധവും ലോകത്തെ വേദനിപ്പിക്കുന്ന കാഴ്കളാണ്. പാലസ്തീനില്‍ നടക്കുന്ന കൂട്ടക്കുരുതിക്ക് ഇന്ത്യയുടെ ഒരു പങ്ക് വെളിപ്പെട്ടത് അടുത്തിടെയാണ്.

അദാനിക്ക് പങ്കാളിത്തമുള്ള ഒരു ഫാക്ടറിയില്‍ നിന്നാണ് ബോംബുകള്‍ വര്‍ഷിക്കുന്ന ഡ്രോണ്‍ ഇസ്രേയലിന് നല്‍കുന്നത്. രാജ്യത്തെ പ്രമുഖനായ ഭരണാധികാരിയുടെ ചങ്ങാതിയാണ് അദാനിയുമെന്ന് എംഎ ബേബി പറഞ്ഞു.