മീഡിയാവണ്‍ വാര്‍ത്താ സംഘത്തെ എബിവിപി-യുവമോര്‍ച്ച പ്രവര്‍ത്തകര്‍ മര്‍ദിച്ചു; പ്രതിഷേധവുമായി കേരള പത്രപ്രവര്‍ത്തക യൂണിയന്‍

കേരള സര്‍വകലാശാല സെനറ്റ് ഹാളില്‍ ഗവര്‍ണര്‍ പങ്കെടുത്ത പരിപാടി റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ മീഡിയാവണ്‍ വാര്‍ത്താ സംഘത്തെ എബിവിപി – യുവമോര്‍ച്ച പ്രവര്‍ത്തകര്‍ മര്‍ദിച്ചതില്‍ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ജില്ലാ കമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു. പ്രകോപനമേതുമില്ലാതെയായിരുന്നു മര്‍ദനം.

Read more

വാര്‍ത്താസംഘത്തിലെ സജിന്‍ലാലിനാണ് കൂടുതല്‍ മര്‍ദനമേറ്റത്. മാധ്യമപ്രവര്‍ത്തനത്തെ തല്ലിയൊതുക്കാമെന്ന മന:സ്ഥിതി യുവ രാഷ്ട്രീയപ്രവര്‍ത്തകരില്‍ തന്നെ വളര്‍ന്നു വരുന്നത് ജനാധിപത്യത്തിനു ഭൂഷണമല്ല.
മര്‍ദിച്ചവര്‍ക്ക് എതിരെ കേസെടുത്ത് ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കണമെന്ന് ജില്ലാ പ്രസിഡന്റ് ഷില്ലര്‍ സ്റ്റീഫനും ജില്ലാ സെക്രട്ടറി അനുപമ ജി. നായരും ആവശ്യപ്പെട്ടു.