സവര്‍ക്കരുടേയും ഗോള്‍വാള്‍ക്കരുടെയും യഥാര്‍ത്ഥ വീക്ഷണങ്ങള്‍ പഠിപ്പിക്കണം; പുസ്തകവിവാദത്തിൽ എബിവിപി

സവര്‍ക്കരുടേയും ഗോള്‍വാള്‍ക്കരുടെയും യഥാര്‍ത്ഥ വീക്ഷണങ്ങള്‍ പഠിപ്പിക്കാന്‍ കണ്ണൂർ യൂണിവേഴ്‌സിറ്റി തയ്യാറാവണമെന്ന്  എബിവിപി. ഇതിനായി ഗവര്‍ണറേയും വിസിയേയും കാണുമെന്ന് ബിവിപി സംസ്ഥാന ജോ. സെക്രട്ടറി ഈശ്വരപ്രസാദ് പറഞ്ഞു. ദേശീയതാ പഠനമെന്ന പേരില്‍ ഇപ്പോള്‍ ഉള്‍പ്പെടുത്തിയത് ഇരുവരുടെയും യഥാര്‍ത്ഥ വീക്ഷണമടക്കുന്ന പുസ്തകമല്ലെന്നും, എസ്എഫ്‌ഐക്കും കെഎസ്‌യുവിനും ദുഷ്ടലാക്കെന്നും ഈശ്വരപ്രസാദ് കുറ്റപ്പെടുത്തി.

അതേസമയം കണ്ണൂര്‍ സര്‍വകലാശാലയുടെ നടപടിയെ  ന്യായീകരിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വ്യത്യസ്തമായ ആശയങ്ങള്‍ പഠനവിധേയമാക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് അവസരം ലഭിക്കണമെന്ന് യൂണിവേഴ്സിറ്റി ചാന്‍സലര്‍ കൂടിയായ ഗവര്‍ണർ പറഞ്ഞു.

പുരോഗമന ആശയങ്ങളാണ് എന്നും ലോകത്തെ മുന്നോട്ട് നയിച്ചിട്ടുള്ളത്. ശരിയുടെയും തെറ്റിന്റെയും വ്യത്യസ്ഥ തലങ്ങളുണ്ട്. എല്ലാം മനസിലാക്കാന്‍ ശ്രമിക്കണം. ഇത് ഇന്ത്യയാണ്, വൈവിധ്യങ്ങളുടെ കേന്ദ്രമാണ് രാജ്യം. വിദ്യാര്‍ത്ഥികള്‍ ആശയങ്ങള്‍ പഠിച്ച ശേഷം സംവാദത്തില്‍ ഏര്‍പ്പെടട്ടെ എന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.

കണ്ണൂര്‍ സര്‍വ്വകാശാല പിജി സിലബസ് വിവാദത്തില്‍ വൈസ് ചാന്‍സിലറോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഉന്നത വിദ്യഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദു വ്യക്തമാക്കയിരുന്നു. കണ്ണൂര്‍ സര്‍വകലാശാലയുടെ പബ്ലിക്ക് അഡ്മിനിസ്ട്രേഷന്‍ പിജി മൂന്നാം സെമസ്റ്ററിലാണ് വിവാദ പാഠപുസ്തകങ്ങള്‍ ഉള്‍പ്പെടുത്തിയത്. ആര്‍എസ്എസ് സൈദ്ധാന്തികരുടെ രചനകള്‍ അക്കാദമിക പുസ്തകങ്ങളായി പരിഗണിക്കാത്തവയാണെന്നും ഇവയില്‍ വര്‍ഗ്ഗീയ പരാമര്‍ശമുണ്ടെന്നുമാണ് പരാതി. ബോര്‍ഡ് ഓഫ് സ്റ്റഡീസ് രൂപീകരിക്കാതെയാണ് സിലബസ് തയ്യാറാക്കിയതെന്നും ആക്ഷേപമുണ്ട്.

Latest Stories

മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് എണ്‍പതാം പിറന്നാള്‍

IPL 2025: ഇയാൾക്ക് ഇത് തന്നെ പണി, വിരാട് കോഹ്‌ലിയെ പരിഹസിച്ച് ആകാശ് ചോപ്ര; കൂടെ ആർസിബി ആരാധകർക്കിട്ടൊരു കൊട്ടും

സംസ്ഥാനത്ത് കോവിഡ് കേസുകളിൽ വർധന; ചികിത്സയിലുള്ളത് 95 പേർ, പടരുന്നത് ഒമിക്രോൺ വകഭേദത്തിന്റെ ഉപശാഖകൾ

IPL 2025: വലിയ ഹീറോയായി കൈയടി നേടി പോകാൻ വരട്ടെ, അഭിഷേക് ശർമ്മയ്ക്ക് പണി കൊടുക്കാൻ ടാറ്റ മോട്ടോഴ്‌സ്; സംഭവം ഇങ്ങനെ

അതിതീവ്ര മഴയ്ക്ക് സാധ്യത; സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളിൽ റെഡ് അലർട്ട്, 9 ജില്ലകളിൽ ഓറഞ്ച് അലർട്ട്

RCB VS SRH: ജിതേഷേ കൈവിട്ട ആയുധവും വാവിട്ട വാക്കും..., മത്സരത്തിന് പിന്നാലെ മണ്ടത്തരം പറഞ്ഞ് എയറിലായി ആർസിബി നായകൻ; രക്ഷിച്ചത് രവി ശാസ്ത്രി

INDIAN CRICKET: വെറൈറ്റി നിങ്ങൾക്ക് ഇഷ്ടമല്ലേ, അടിമുടി ഞെട്ടിച്ച് പൂജാരയുടെ ഓൾ ടൈം ഇന്ത്യൻ ടെസ്റ്റ് ഇലവൻ; ടീമിൽ അപ്രതീക്ഷിത പേരുകൾ

RCB VS SRH: വിരമിച്ചു എന്നത് ശരിയാണ് പക്ഷെ എന്നെ തടയാൻ മാത്രം നീയൊന്നും വളർന്നിട്ടില്ല; സൺ റൈസേഴ്സിനെതിരെ കിംഗ് ഷോ

SRH VS RCB: മുംബൈ ഇന്ത്യൻസിന് ഇഷാൻ കിഷന്റെ സമ്മാനം; സൺ റൈസേഴ്സിൽ നിന്നാലും ചെക്കന് കൂറ് അംബാനി ടീമിനോട്

ദേശീയപാത ആകെ പൊളിഞ്ഞ് പോകുമെന്ന് കരുതേണ്ട; കേന്ദ്രം ഉപേക്ഷിക്കാനൊരുങ്ങിയ പദ്ധതി യാഥാര്‍ത്ഥ്യമാക്കിയത് എല്‍ഡിഎഫ് സര്‍ക്കാരെന്ന് മുഖ്യമന്ത്രി