കേരളത്തിലൂടെയുള്ള 18 ട്രെയിനുകള്‍ റദ്ദാക്കി; ദൂരയാത്രികര്‍ പ്രതിസന്ധിയില്‍; മുന്നറിയിപ്പുമായി നോര്‍ത്ത് സെന്‍ട്രല്‍ റെയില്‍വേ

പല്‍വാല്‍-മഥുര ജങ്ഷനുമിടയില്‍ ട്രാക്കില്‍ അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ കേരളത്തിലേക്ക് വരുന്നതും പോകുന്നതുമായ പതിനെട്ട് ട്രെയിനുകള്‍ റദ്ദാക്കി. ട്രാക്ക് നവീകരണം നടക്കുന്നതിനാല്‍ അമ്പതിലധികം ട്രെയിനുകളാണ് നോര്‍ത്ത് സെന്‍ട്രല്‍ റെയില്‍വേ റദ്ദാക്കുകയും വഴിതിരിച്ച് വിടുകയും ചെയ്തിരിക്കുന്നത്. ഇതോടെ ദക്ഷിണേന്ത്യയില്‍ നിന്നും ഡല്‍ഹിയിലേക്കുള്ള യാത്ര പ്രതിസന്ധിയിലായി.

കേരളത്തിലേക്ക് എത്തുന്നതും പോകുന്നതുമായ റദ്ദാക്കിയ ട്രെയിനുകള്‍

കന്യാകുമാരി-ശ്രീ വൈഷ്ണോദേവി കട്ര ഹിമസാഗര്‍ എക്സ്പ്രസ് (16317) ജനുവരി 12, 19, 26, ഫെബ്രുവരി 2
ശ്രീ വൈഷ്ണോ ദേവി കത്ര-കന്യാകുമാരി എക്സ്പ്രസ് (16318) ജനുവരി 15, 22, 29, ഫെബ്രുവരി 5
തിരുവനന്തപുരം സെന്‍ട്രല്‍-ഹസ്രത് നിസാമുദീന്‍ സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ് (22653) ജനുവരി 13, 20, 27, ഫെബ്രുവരി 3
ഹസ്രത് നിസാമുദീന്‍- തിരുവനന്തപുരം സെന്‍ട്രല്‍ സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ് (22654) ജനുവരി 15, 22, 29, ഫെബ്രുവരി 5
എറണാകുളം-ഹസ്രത് നിസാമുദീന്‍ സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ് (22655) ജനുവരി 10, 17, 24, 31
ഹസ്രത് നിസാമുദീന്‍-എറണാകുളം സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ് (22656) ജനുവരി 12, 19, 26, ഫെബ്രുവരി 2
കൊച്ചുവേളി-യോഗ് നാഗരി ഋഷികേശ് സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ് (22659) ജനുവരി 12, 19, 26, ഫെബ്രുവരി 2
യോഗ് നാഗരി ഋഷികേശ് -കൊച്ചുവേളി സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ് (22660) ജനുവരി 22, 29, ഫെബ്രുവരി 5

എറണാകുളം –ഹസ്രത് നിസാമുദീന്‍ തുരന്തോ എക്സ്പ്രസ് (12283) ജനുവരി 16, 23, 30, ഫെബ്രുവരി 6 തീയതികളില്‍ റദ്ദാക്കി
ഹസ്രത് നിസാമുദീന്‍–എറണാകുളം തുരന്തോ എക്സ്പ്രസ് (12284) ജനുവരി 13, 20,27, ഫെബ്രുവരി 3
കൊച്ചുവേളി–അമൃത്സര്‍ എക്സ്പ്രസ് (12483) ജനുവരി 17, 24,31, ഫെബ്രുവരി 7
അമൃത്സര്‍–കൊച്ചുവേളി എക്സ്പ്രസ് (12484) ജനുവരി 14, 21, 28, ഫെബ്രുവരി 4
തിരുവനന്തപുരം സെന്‍ട്രല്‍–ന്യൂഡല്‍ഹി കേരള സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ് (12625) ജനുവരി 27, ഫെബ്രുവരി 3
ന്യൂഡല്‍ഹി–തിരുവനന്തപുരം സെന്‍ട്രല്‍ കേരള സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ് (12626) ജനുവരി 29, ഫെബ്രുവരി 5
തിരുവനന്തപുരം സെന്‍ട്രല്‍–ഹസ്രത് നിസാമുദീന്‍ സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ് (12643) ജനുവരി 9, 16, 23, 30
ഹസ്രത് നിസാമുദീന്‍– തിരുവനന്തപുരം സെന്‍ട്രല്‍ സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ് (12644) ജനുവരി 12, 19, 26, ഫെബ്രുവരി 2
എറണാകുളം –ഹസ്രത് നിസാമുദീന്‍ മില്ലേനിയം എക്സ്പ്രസ് (12645) ജനുവരി 6, 13, 20, 27, ഫെബ്രുവരി 3
ഹസ്രത് നിസാമുദീന്‍–എറണാകുളം മില്ലേനിയം എക്സ്പ്രസ് (12646) ജനുവരി 9, 16, 23, 30, ഫെബ്രുവരി 6