'ഇതും കൂടെ കൂടി ഇത് നാലാമത്തെ കല്യാണമാ, അനുഗ്രഹിക്കണം'; ശ്രീജിത്ത് വിജയ്‌യുടെ പോസ്റ്റ് വൈറല്‍, ഒപ്പം വിമര്‍ശനവും!

‘രതിനിര്‍വേദം’ എന്ന സിനിമയിലൂടെ ശ്രദ്ധ നേടിയ താരമാണ് ശ്രീജിത്ത് വിജയ്. ടെലിവിഷന്‍ ഷോകളില്‍ അവതാരകന്‍ ആയി എത്തിയ താരം ഇപ്പോള്‍ സീരിയലില്‍ സജീവമാണ്. താരത്തിന്റെ പുതിയ സോഷ്യല്‍ മീഡിയ പോസ്റ്റ് ആണ് ഇപ്പോള്‍ വൈറലാകുന്നത്. തന്റെ നാലാം വിവാഹം എന്ന് കുറിച്ചു കൊണ്ടാണ് ശ്രീജിത്തിന്റെ പോസ്റ്റ്.

‘ഇതും കൂടെ കൂടി ഇത് നാലാമത്തെ കല്യാണമാ, അനുഗ്രഹിക്കണം’ എന്നാണ് പുതിയ ഫോട്ടോയുടെ ക്യാപ്ഷനായി ശ്രീജിത്ത് കുറിച്ചിരിക്കുന്നത്. പെട്ടെന്ന് തന്നെ ഈ പോസ്റ്റ് വൈറലാവുകയും ചെയ്തു. നടനെതിരെ വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. എന്നാല്‍ ഇത് റിയല്‍ വിവാഹമല്ല, റീല്‍ വിവാഹമാണ്.

സൂര്യ ടിവിയില്‍ എത്തുന്ന അമ്മക്കിളിക്കൂട് എന്ന സീരിയലിലെ വിവാഹത്തിന്റെ കാര്യമാണ് ശ്രീജിത്ത് പങ്കുവച്ചത്. നന്ദന്‍ എന്ന കഥാപാത്രവും ശരണ്യയും തമ്മിലുള്ള വിവാഹമാണ് സീരിയലില്‍ നടക്കുന്നത്. മുമ്പും സീരിയലുകളില്‍ വിവാഹം കഴിച്ചിട്ടുള്ളത് കൊണ്ടാണ് ഇത്തവണ നാലാമത്തേതാണെന്ന് നടന്‍ സൂചിപ്പിച്ചിരിക്കുന്നത്.

നേരത്തെ സ്വാതി നക്ഷത്രം ചോതി, കുടുംബവിളക്ക് തുടങ്ങിയ സീരിയലുകളിലും ശ്രീജിത്ത് വിവാഹിതനാവുന്ന സീനില്‍ അഭിനയിച്ചിരുന്നു. യഥാര്‍ഥ ജീവിതത്തിലും ശ്രീജിത്ത് വിവാഹിതനാണ്. അര്‍ച്ചന ഗോപിനാഥാണ് നടന്റെ ഭാര്യ. 2018ല്‍ ആണ് ശ്രീജിത്തും അര്‍ച്ചനയും തമ്മില്‍ വിവാഹിതരാവുന്നത്.

ഫെയ്‌സ്ബുക്കിലൂടെ പ്രണയത്തില്‍ ആയതിന് ശേഷമാണ് ശ്രീജിത്തും അര്‍ച്ചനയും വിവാഹിതരാവുന്നത്. അതേസമയം, ലിവിംഗ് ടുഗെദര്‍ എന്ന സിനിമയിലൂടെ 2011ല്‍ ആണ് ശ്രീജിത്ത് സിനിമയില്‍ എത്തുന്നത്. ഒരു നല്ല കോട്ടയംകാരന്‍ ആണ് ശ്രീജിത്തിന്റെതായി ഒടുവില്‍ തിയേറ്ററുകളിലെത്തിയത്.

Latest Stories

'കോണ്‍ഗ്രസിലെ സ്ത്രീലമ്പടന്മാര്‍ എന്തൊക്കെയാണ് കാട്ടിക്കൂട്ടുന്നത്? ലൈംഗിക വൈകൃത കുറ്റവാളികളെ കോണ്‍ഗ്രസ് നേതൃത്വം ന്യായീകരിക്കുന്നു'; വിമർശിച്ച് മുഖ്യമന്ത്രി

തദ്ദേശ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടം; വടക്കന്‍ കേരളം വിധിയെഴുതുന്നു, ഒൻപതുമണിവരെ പോളിംഗ് 8.82%

'ഇങ്ങനെ പോയാൽ നീയും സഞ്ജുവിനെ പോലെ ബെഞ്ചിൽ ഇരിക്കും'; ശുഭ്മൻ ഗില്ലിനെതിരെ തുറന്നടിച്ച് മുൻ ഇന്ത്യൻ താരം

'ഇന്ത്യൻ ടീമിൽ ഞാൻ മത്സരിക്കുന്നത് സഞ്ജു സാംസണുമായിട്ടാണ്': വമ്പൻ വെളിപ്പെടുത്തലുമായി ജിതേഷ് ശർമ്മ

'രാഹുൽ മാങ്കൂട്ടത്തിലിനെ പുറത്താക്കിയ തീരുമാനം അന്തിമം, ജാമ്യം കിട്ടുന്നതിന് അനുസരിച്ച് കോൺഗ്രസ് നിലപാട് മാറ്റില്ല'; കെ മുരളീധരൻ

ഇന്‍ഡിഗോ പ്രതിസന്ധി വഷളാകാന്‍ അനുവദിച്ചു, പ്രശ്‌നത്തിനാക്കം കൂട്ടിയത് സര്‍ക്കാര്‍ നിലപാട്; കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ഡല്‍ഹി ഹൈക്കോടതി

ശബരിമല സ്വർണക്കൊള്ള; കേസ് രേഖകൾ വേണമെന്ന ആവശ്യത്തിലുറച്ച് ഇഡി, എതിർത്ത് എസ്ഐടി; അപേക്ഷ പരിഗണിക്കുന്നത് വീണ്ടും മാറ്റി

ഒഡീഷയില്‍ സ്ത്രീയുടെ തലയില്ലാത്ത മൃതദേഹം കണ്ടെത്തിയ സംഭവം; മാല്‍ക്കാന്‍ ഗിരി ജില്ലയില്‍ സമൂഹമാധ്യമങ്ങളുടെ നിരോധനം നീട്ടി

'ആന്തരിക രക്തസ്രാവം ഉണ്ടായി, മരണകാരണം തലക്കേറ്റ ഗുരുതര പരിക്ക്'; മലയാറ്റൂരിൽ ആൺസുഹൃത്ത് കൊലപ്പെടുത്തിയ ചിത്രപ്രിയ നേരിട്ടത് അതിക്രൂര മർദ്ദനം

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിലിന് രണ്ടാമത്തെ കേസില്‍ മുൻകൂര്‍ ജാമ്യം ലഭിച്ചതിനെതിരെ അപ്പീല്‍ പോകാൻ സര്‍ക്കാര്‍, ഹൈക്കോടതിയെ സമീപിക്കും