പൈറസി നിങ്ങള്‍ക്കെങ്ങനെ ന്യായീകരിക്കാന്‍ കഴിയുന്നു? ആരാധകനോട് കലഹിച്ച് തമിഴ്‌നടന്‍ സിദ്ധാര്‍ത്ഥ്

“അവള്‍” എന്ന തമിഴ്‌സിനിമയുടെ പ്രചരാണാര്‍ത്ഥം നടന്‍ സിദ്ധാര്‍ത്ഥ് ട്വിറ്ററില്‍ ആരാധകന്റെ ട്വീറ്റിന് മറുപടി നല്‍കിയതാണ് ഇപ്പോള്‍ തമിഴ് സിനിമാ ലോകത്ത് ചൂടേറിയ ചര്‍ച്ചാ വിഷയം. സിദ്ധാര്‍ത്ഥിന്റെ ഏറ്റവും പുതിയ ചിത്രമായ “അവള്‍” റിലീസ് ചെയ്‌പ്പോള്‍ കാണാന്‍ കഴിയാത്തവര്‍ക്ക് നെറ്റ്ഫ്‌ളിക്‌സില്‍ കാണാന്‍ സാധിക്കുമെന്ന് ജനുവരി ഏഴിന് താരം ട്വീറ്റ് ചെയ്തിരുന്നു. ഇതിനെതിരെ ഒരു ട്വീറ്റററ്റി പ്രതികരിച്ചതാണ് തുടര്‍ന്നുള്ള കലഹങ്ങള്‍ക്ക് കാരണമായത്.

https://twitter.com/Actor_Siddharth/status/950057081846956032

ഞങ്ങള്‍ക്ക് തമിഴ്‌റോക്കേഴ്‌സില്‍ പ്രതീക്ഷയുണ്ടെന്നാണ് ടിറ്റ്വറിറ്റി പ്രതീകരിച്ചത്. ഇതിനെ തുടര്‍ന്ന് നിങ്ങളെ പോലുള്ളവര്‍ ഞങ്ങളുടെ സിനിമ കാശുകൊടുത്ത് കണ്ടാല്‍ അത് ഞങ്ങള്‍ക്കു കൂടെ നാണക്കേടാണെന്ന് സിദ്ധാര്‍ത്ഥ് പ്രതികരിച്ചതോടെ കാര്യങ്ങള്‍ വര്‍ഗീയ അധിക്ഷേപത്തിന്റെ രീതിയില്‍ വരെ എത്തി.

താരത്തിന്റെ പ്രതികരണം വര്‍ഗീയ അധിക്ഷേപമായി വളച്ചൊടിച്ച മറ്റുള്ളവര്‍ പ്രതിഷേധവുമായി രംഗത്തെത്തുകയും ചെയ്തു. തുടര്‍ന്നാണ് പൈറസിയെക്കുറിച്ചും തമിഴ്‌നാട്ടിലെ ടിക്കറ്റ് നിരക്കുകളെക്കുറിച്ചും ട്വീറ്റ് ചെയ്യുന്നത്. സിനിമകള്‍ അനുവാദമില്ലാതെ മറ്റ് സൈറ്റുകളില്‍ പ്രദര്‍ശിപ്പിക്കുന്നത് വര്‍ധിച്ച ടിക്കറ്റ് നിരക്ക് മൂലമാണെന്ന് പറഞ്ഞാല്‍ അതെങ്ങനെ ന്യായീകരിക്കാന്‍ കഴിയുമെന്നാണ് താരം ചോദിക്കുന്നത്.

വിമര്‍ശനം നേരിട്ടാല്‍ നിര്‍മ്മാതാക്കള്‍ ചിലപ്പോള്‍ പ്രതികരിച്ചില്ലെന്നിരിക്കാം എന്നാല്‍ ഞങ്ങള്‍ക്ക് പ്രതികരിക്കാതിരിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞ താരം നിങ്ങളുടെ സ്വന്തം റിസ്‌കില്‍ ട്രോളുകള്‍ ഉണ്ടാക്കാമെന്ന് പറഞ്ഞാണ് കലഹങ്ങള്‍ക്ക് താരം വിരാമമിട്ടത്.