മുത്താണ് ഈ മനുഷ്യന്‍, രത്‌നം.. പക്ഷിയെ പോലെ പറന്ന് നടക്കുകയാണ് അദ്ദേഹം..; കുറിപ്പുമായി മയോനി, ചര്‍ച്ചയാകുന്നു

സംഗീത സംവിധായകന്‍ ഗോപി സുന്ദറിനെ കുറിച്ച് മയോനി എന്ന പ്രിയ നായര്‍ പങ്കുവച്ച കുറിപ്പ് ചര്‍ച്ചയാകുന്നു. ഗായികമാരായ അഭയ ഹിരണ്‍മയിയും അമൃത സുരേഷുമായുള്ള വേര്‍പിരിയിലിന് പിന്നാലെ മയോനി എന്ന തന്റെ പുതിയ സുഹൃത്തിന്റെ ചിത്രങ്ങള്‍ പങ്കുവച്ച് ഗോപി സുന്ദര്‍ രംഗത്തെത്തിയിരുന്നു.

മയോനിയുടെയും ഗോപി സുന്ദറിന്റെയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകാറുമുണ്ട്. എന്നാല്‍ ഇരുവരും പ്രണയത്തിലാണെന്ന വാര്‍ത്തകളോട് ഗോപി സുന്ദര്‍ പ്രതികരിക്കുകയും ചെയ്തിരുന്നു. ഗോപി സുന്ദര്‍ എന്നും തന്നെ അത്ഭുതപ്പെടുത്തുന്നയാളാണ് എന്നാണ് മയോനി പറയുന്നത്.

”ജെം ഓഫ് എ പേഴ്‌സണ്‍!. കലര്‍പ്പില്ലാത്തയാള്‍. ശുദ്ധമായ കഴിവും പോസിറ്റിവിറ്റിയും നിറഞ്ഞയാള്‍. ആ ജീവിതം എന്നെ അദ്ഭുതപ്പെടുത്തുന്നു. ജീവിതം അദ്ദേഹത്തെ പിന്നോട്ടടിക്കുന്നില്ല, യാതൊന്നും അദ്ദേഹത്തെ തടഞ്ഞു നിര്‍ത്തുന്നില്ല. അതാണ് എന്നെ അദ്ഭുതപ്പെടുത്തുന്നത്.”

”സ്വതന്ത്രനായ ആത്മാവാണ് അദ്ദേഹം. ഒരു പക്ഷിയെപ്പോലെ പറന്നുനടന്ന് അദ്ദേഹം ജീവിതയാത്ര തുടരുന്നു. സംഗീതത്തിലൂടെ മാന്ത്രികത സൃഷ്ടിക്കുന്നു. ഓരോ നിമിഷവും അദ്ദേഹം സമ്മാനിക്കുന്ന ലളിതമായ മാന്ത്രികതയ്ക്കു നന്ദി” എന്നാണ് മയോനി സോഷ്യല്‍ മീഡിയയില്‍ ഗോപി സുന്ദറിന്റെ ചിത്രം പങ്കുവച്ച് കുറിച്ചിരിക്കുന്നത്.

ഈ പോസ്റ്റ് വളരെ പെട്ടെന്ന് തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തിട്ടുണ്ട്. അതേസമയം, ഗോപി സുന്ദറിന്റെ ഗായിക അഭയ ഹിരണ്‍മയിയുമായുള്ള ബന്ധവും അമൃത സുരേഷുമായുള്ള ബന്ധവും അതുമായി ബന്ധപ്പെട്ട വാര്‍ത്തകളും എപ്പോഴും വലിയ ചര്‍ച്ചയാവാറുണ്ട്.

Read more