ജാസി ഗിഫ്റ്റിനെ അപമാനിച്ച് പ്രിന്‍സിപ്പല്‍, പാടുന്നതിനിടെ മൈക്ക് പിടിച്ച് വാങ്ങി; വേദി വിട്ട് ഗായകന്‍!

കോളജ് പരിപാടിക്കിടെ പ്രിന്‍സിപ്പല്‍ അപമാനിച്ചതിനെ തുടര്‍ന്ന് ഗായകനും വേദിയില്‍ നിന്നും ഇറങ്ങിപ്പോയി സംഗീത സംവിധായകനുമായ ജാസി ഗിഫ്റ്റ്. വ്യാഴാഴ്ച്ച എറണാകുളം കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളജിലാണ് സംഭവം. കോളേജ് ഡേയിലാണ് ജാസി ഗിഫ്റ്റ് അതിഥിയായി എത്തിയത്.

ജാസി ഗിഫ്റ്റിനൊപ്പം പാടാനെത്തിയ ആളെ പ്രിന്‍സിപ്പല്‍ പാടാന്‍ അനുവദിക്കാതിരുന്നതിനെ തുടര്‍ന്നാണ് ഗായകന്‍ പാട്ട് പൂര്‍ത്തിയാക്കാതെ വേദി വിട്ടത്. പാട്ടു പാടുന്നതിനിടയിലാണ് പ്രിന്‍സിപ്പല്‍ വേദിയിലേക്ക് എത്തിയത്.

അതിന് ശേഷം, ജാസി ഗിഫ്റ്റ് മാത്രം പാട്ട് പാടിയാല്‍ മതിയെന്നും കൂടെയുള്ള ആളെ പാടാന്‍ അനുവദിക്കില്ലെന്നും ജാസി ഗിഫ്റ്റിന്റെ കൈയില്‍ നിന്ന് മൈക്ക് വാങ്ങിക്കൊണ്ട് അറിയിച്ചു. തുടര്‍ന്ന് ഗായകന്‍ വേദി വിടുകയായിരുന്നു. എന്നാല്‍ തുടര്‍ന്ന് വിദ്യാര്‍ഥികളുടെ അഭ്യര്‍ഥന പ്രകാരം ഗാനം ആലപിക്കുകയായിരുന്നു.

Read more