മാപ്പ് പറയണം, അല്ലെങ്കില്‍ പത്ത് കോടി നല്‍കണം; നഷ്ടപരിഹാരം ആവശ്യപ്പെട്ട് എ.ആര്‍ റഹ്‌മാന്‍

പത്ത് കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഡോക്ടര്‍മാരുടെ സംഘടനയായ അസോസിയേഷന്‍ ഓഫ് സര്‍ജന്‍സ് ഓഫ് ഇന്ത്യയ്ക്ക് നോട്ടീസ് അയച്ച് എ.ആര്‍ റഹ്‌മാന്‍. അഞ്ച് വര്‍ഷം മുമ്പ് സംഗീത പരിപാടിക്കായി മുന്‍കൂര്‍ ആയി വാങ്ങിയ പണം റഹ്‌മാന്‍ തിരികെ നല്‍കിയില്ലെന്ന് ആരോപിച്ച് ഡോക്ടര്‍മാരുടെ സംഘടന പരാതി നല്‍കിയിരുന്നു.

ഈ പരാതിയോടാണ് എ.ആര്‍ റഹ്‌മാന്‍ പ്രതികരിച്ചിരിക്കുന്നത്. 2018ല്‍ ചെന്നൈയില്‍ എ.ആര്‍ റഹ്‌മാന് ഷോയ്ക്കായി 29 ലക്ഷം രൂപ നല്‍കിയിരുന്നു. എന്നാല്‍ പരിപാടി പല കാരണങ്ങളാല്‍ മുടങ്ങിപ്പോയി. പരിപാടി നടക്കാതിരുന്നിപ്പോള്‍ എ.ആര്‍ റഹ്‌മാന്‍ നല്‍കിയ 29 ലക്ഷം രൂപയുടെ ചെക്ക് മടങ്ങി.

ഇത് തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ട് രണ്ടാഴ്ച മുമ്പാണ് സംഘടന പരാതി നല്‍കിയത്. സംഘടനയുടെ ആരോപണങ്ങള്‍ നിഷേധിച്ചാണ് എ.ആര്‍ റഹ്‌മാന്‍ രംഗത്തെത്തിയിരിക്കുന്നത്. അസോസിയേഷന്‍ ഓഫ് സര്‍ജന്‍സ് ഓഫ് ഇന്ത്യയ്ക്ക് എ.ആര്‍ റഹ്‌മാന്‍ വക്കീല്‍ നോട്ടീസ് അയച്ചു.

തന്നെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നതെന്ന് റഹ്‌മാന്‍ ആരോപിച്ചു. മൂന്ന് ദിവസത്തിനകം കേസ് പിന്‍വലിച്ച് നിരുപാധികം മാപ്പ് പറയണമെന്നും അല്ലെങ്കില്‍ പത്ത് കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നും റഹ്‌മാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Latest Stories

സ്വന്തം കമ്പനി ആണെങ്കിലും എനിക്ക് ശമ്പളം കിട്ടും, അതിന്റെ ടാക്‌സും അടക്കണം; മമ്മൂട്ടി കമ്പനിയെ കുറിച്ച് മമ്മൂട്ടി

സെനറ്റ് തിരഞ്ഞെടുപ്പിനിടെ ബാലറ്റ് പേപ്പര്‍ തട്ടിപ്പറിച്ചോടി; എസ്എഫ്‌ഐയ്‌ക്കെതിരെ വീണ്ടും പരാതി

കോഹ്‌ലിയും ധോണിയും ഒന്നുമല്ല, ആ രണ്ട് താരങ്ങളുടെ ബാറ്റിങ്ങിന്റെ ഫാൻ ബോയ് ആണ് ഞാൻ: രോഹിത് ശർമ്മ

ജീത്തു ജോസഫിനൊപ്പം ഫഹദ് ഫാസില്‍; തിരക്കഥ ശാന്തി മായാദേവി, ചിത്രം ത്രില്ലര്‍ അല്ലെന്ന് വെളിപ്പെടുത്തല്‍

രാഹുല്‍ വിവാഹിതനായും പിതാവായും കാണാന്‍ ആഗ്രഹമുണ്ട്; സഹോദരന്‍ സന്തോഷത്തോടെ ഇരിക്കണമെന്ന് പ്രിയങ്ക ഗാന്ധി

ഒരമ്മ പെറ്റ അളിയന്‍മാര്‍.. തിയേറ്ററില്‍ കസറി 'ഗുരുവായൂരമ്പല നടയില്‍'; ഓപ്പണിംഗ് ദിനത്തില്‍ ഗംഭീര നേട്ടം, കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്

'മുസ്ലിംങ്ങൾ, വർഗീയ സ്വേച്ഛാധിപത്യ ഭരണരീതി' പരാമർശങ്ങൾ നീക്കി; യെച്ചൂരിയുടെയും ജി ദേവരാജന്റെയും പ്രസംഗങ്ങൾ സെൻസർ ചെയ്ത് ദൂരദർശനും ആകാശവാണിയും

IPL 2024: ലോകകപ്പ് ഇങ്ങോട്ട് എത്തി മോനെ, ഇനി നിന്റെ ഏറ്റവും മികച്ച പ്രകടനം നടത്തിയില്ലെങ്കിൽ പിന്നെ ഇന്ത്യൻ ജേഴ്സി അണിയില്ല; സൂപ്പർ താരത്തിന് അപായ സൂചന നൽകി ഷെയ്ൻ വാട്‌സൺ

IPL 2024: ആ ഒറ്റ ഒരുത്തൻ കാരണം ചിലപ്പോൾ ഇന്ത്യ ലോകകപ്പ് ജയിക്കാൻ സാധിക്കില്ല, അദ്ദേഹമാണ് ഏറ്റവും വലിയ ആശങ്ക: ഇർഫാൻ പത്താൻ

കോവാക്‌സിനും 'പ്രശ്നക്കാരൻ' തന്നെ! മൂന്നില്‍ ഒരാള്‍ പാര്‍ശ്വഫലങ്ങള്‍ നേരിടുന്നതായി പഠനം; ശ്വാസകോശ പ്രശ്നങ്ങൾ മുതൽ ആർത്തവ തകരാറുകൾ വരെ